ഉറങ്ങുന്നതിന് മുമ്പായി റീലുകൾ കാണുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനഫലം
text_fieldsന്യൂഡൽഹി: റീലുകളും ഷോർട്ട് വിഡിയോകളും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴി കാണുകയെന്നത് എല്ലാവരുടേയും ശീലമായി മാറിയിട്ടുണ്ട്. എന്നാൽ, ഈ ശീലം അപകടകരമാവുമെന്നാണ് പുതിയൊരു പഠനഫലം പറയുന്നത്. ഇത്തരത്തിൽ റീലുകളും ഷോർട്ട് വിഡിയോകളും കാണുന്നത് ഉയർന്ന രക്തസമ്മർദത്തിന് കാരണമാവുമെന്നാണ് പഠനത്തിൽ പറയുന്നത്.
ചൈനയിലെ ഹെബെ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഫസ്റ്റ് ഹോസ്പിറ്റലിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഷോർട്ട് വിഡിയോകൾ കാണാനായി സ്ക്രീനിൽ നോക്കുന്ന സമയവും രക്തസമ്മർദവും തമ്മിലുള്ള ബന്ധമാണ് ഗവേഷകർ പരിശോധിച്ചത്. യുവാക്കൾക്കിടയിലും മധ്യവയസ്കർക്കിടയിലുമാണ് പഠനം നടത്തിയത്.
ഇതുപ്രകാരം 4318 പേരിലാണ് പഠനം നടത്തിയത്. 2023 ജനുവരിൽ മുതൽ സെപ്തംബർ വരെയായിരുന്നു പഠനം. ഇതിന്റെ അടിസ്ഥാനത്തിൽ ഉറങ്ങുന്നതിന് മുമ്പായി ഇത്തരത്തിൽ ഷോർട്ട് വിഡിയോകളും റീലുകളും കാണുന്നത് ഉയർന്ന രക്തസമ്മർദത്തിന് കാരണമാവുമെന്നാണ് പഠനത്തിൽ പറയുന്നത്.
മൊബൈൽ ഫോൺ ഉപയോഗവും രക്തസമ്മർദവും സംബന്ധിച്ച് ഇതിന് മുമ്പും പഠനഫലങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആഴ്ചയിൽ 30 മിനിറ്റോ അതിലധികമോ സമയം മൊബൈൽ ഫോൺ ഉപയോഗിച്ചാൽ അത് രക്തസമ്മർദത്തിന് കാരണമാകുമെന്ന പഠനഫലമാണ് മുമ്പ് പുറത്ത് വന്നത്.
ഡിജിറ്റൽ ഹെൽത്ത് എന്ന യുറോപ്യൻ ഹേർട്ട് ജേണലിൽ പഠനഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു. 30 മുതൽ 79 വയസ് വരെ പ്രായമുള്ള 13 ലക്ഷത്തോളം പേരിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

