ശ്രീനന്ദന്‍ കാത്തിരിക്കുന്നു, അവന്‍റെ രക്ഷകനായി!
text_fieldsശ്രീനന്ദന്‍
യോദ്ധ സിനിമയില്‍ റിപ്പോച്ചെ എന്ന കുരുന്നിനെ ദുര്‍മന്ത്രവാദികളില്‍ നിന്ന് രക്ഷിക്കാന്‍ കാടും മലയും കടന്ന് നേപ്പാളിലെത്തിയ തൈപറമ്പില്‍ അശോകന്‍റെ കഥ നമ്മുക്ക് പരിചിതമാണ്. അവിടെ റിപ്പോച്ചയാണെങ്കില്‍ ഇവിടെ ശ്രീനന്ദനന്‍ എന്ന കുരുന്ന് കാത്തിരിക്കുന്നു, അവന്‍റെ രക്ഷകനായി !
തിരുവനന്തപുരം ഉള്ളൂർ സ്വദേശികളായ രഞ്ജിത്ത് ബാബുവിന്‍റെയും ആശയുടെയും മകനാണ് ഏഴ് വയസ്സുകാരന്‍ ശ്രീനന്ദനന്‍. രക്താർബുദ രോഗിയായ ഈ കുരുന്ന് സുമനസ്സുകളുടെ സഹായം തേടുകയാണ്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ശ്രീനന്ദനിൽ രക്താര്‍ബുദം കണ്ടെത്തുന്നത്. അന്ന് മുതല്‍ എറണാകുളത്തെ അമൃത ആശുപത്രില്‍ ചികിത്സയിലാണ്.
രക്തം മാറ്റിവെച്ചാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാൽ, ശ്രീനന്ദന്‍റെ ശരീരം ഇപ്പോൾ രക്തം ഉല്‍പാദിപ്പിക്കുന്നില്ല. രക്തം ഉല്‍പാദിക്കുന്ന രക്തമൂലകോശം നശിച്ച് പോയി. രക്തമൂലകോശം മാറ്റിവെച്ചാൽ (Blood Stem Cell Transplant) മാത്രമേ ഇനി ജീവൻ നിലനിർത്താനാകു. രക്തമൂലകോശദാനത്തിനു ജനിതക സാമ്യം (Genetic Match) ആവശ്യമാണ്. പുറമേനിന്നു കണ്ടെത്താനുള്ള സാധ്യത പതിനായിരത്തിൽ ഒന്ന് മുതൽ 20 ലക്ഷത്തിൽ ഒന്ന് വരെയാണ്. ബന്ധുക്കളിൽ പരിശോധന നടത്തിയെങ്കിലും യോജിച്ച രക്തമൂലകോശം കണ്ടെത്താനായില്ല.
ലോകത്ത് നിലവിലുള്ള രക്തമൂലദാതാക്കളുടെ ഡോണർ രജിസ്റ്ററിൽ (donor registries) ദശലക്ഷക്കണക്കിന് ആളുകളുടെ ജനിതക സാമ്യവും ശ്രീനന്ദനന്‍റെ ജനിതക സാമ്യവും ആയി ഒത്തുനോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. നിലിവില്‍ കേരളത്തിലുള്ള ആറ് ലക്ഷം പേരുടെ പരിശോധന നടത്തി. എന്നാല്‍ ഈ കുരുന്നിന്‍റെ രക്തമൂല കോശത്തോട് സാമ്യതയുള്ള ഒരാളെയും ഇതുവരെ കണ്ടെത്താനായില്ല.
ദിവസങ്ങൾ കടന്നുപോകുന്തോറും ശ്രീനന്ദന്‍റെ ജീവന്‍ അപകടത്തിലാവുകയാണ്. ദാത്രി ബ്ലഡ് സെൽ സ്റ്റം ഡോണേഴ്സ് രജിസ്ട്രിയുടെ നേതൃത്വത്തിൽ രക്തമൂലകോശ ദാതാവിനെ കണ്ടെത്താൻ മാർച്ച് 25ന് തിരുവനന്തപുരത്ത് എ.കെ.ജി സെന്‍ററിനു സമീപത്തെ ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ പ്രത്യേക ക്യാമ്പ് നടത്തുന്നുണ്ട്. രാവിലെ 9.30 മുതല്‍ 5.30 വരെ തലസ്ഥാനത്തുള്ള 15നും 50 വയസിനും ഇടയിലുളള ഏതൊരാള്‍ക്കും ഈ ക്യാമ്പിലെത്തി ശ്രീനന്ദനുമായുള്ള ജനിതക സാമ്യം പരിശോധിക്കാം.
പരിശോധനക്കായി ഉമിനീര്‍ മാത്രമേ എടുക്കു. രക്തമൂലം കോശം ശ്രീനന്ദനുമായി യോജിക്കുന്നതാണെങ്കില്‍ കേവലം ഒരു കുപ്പി രക്തം മാത്രം നല്‍കിയാല്‍ മതി. ഈ കുരുന്നിന്‍റെ ചിരി എന്നും മായാതെ അവന്‍ നമ്മുക്ക് ഇടയില്‍ ഉണ്ടാവും.
കൂടുതൽ വിവരങ്ങൾക്ക് രഞ്ജിത്ത് ബാബു (7025006965), ജോയി (94470 18061) എന്നിവരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

