
നട്ടെല്ല് ശസ്ത്രക്രിയക്ക് മുമ്പ്. 2. ശസ്ത്രക്രിയക്ക് ശേഷം
ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നട്ടെല്ല് നിവർത്തുന്ന ശസ്ത്രക്രിയ
text_fieldsമുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായി നട്ടെല്ല് നിവർത്തുന്ന സ്കോളിയോസിസ് ശസ്ത്രക്രിയ നടത്തി. പതിമൂന്നുകാരനായ പാലക്കാട് കമ്മാന്ത്ര കിഴക്കേവീട്ടിൽ ഷൺമുഖത്തിെൻറ മകൻ ജിത്തുവിനാണ് സൗജന്യമായി സ്കോളിയോസിസ് എന്ന അതിസങ്കീർണ ശസ്ത്രക്രിയ ചെയ്തു നൽകിയത്. ശസ്ത്രക്രിയ ഒമ്പത് മണിക്കൂർ നീണ്ടു. നാലര അടി ഉയരമുള്ള കുട്ടിയായ ജിത്തുവിന് ജൻമനാ ഉണ്ടായതാണ് സ്കോളിയോസിസ്. സ്വകാര്യ ആശുപത്രികളിൽ ശരാശരി 10 ലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ ദേശീയ ആരോഗ്യ മിഷന് കീഴിലുള്ള ആർ.എസ്.ബി.കെ പദ്ധതി വഴിയാണ് സൗജന്യമായി ചെയ്തത്.
ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ആർ. ബിജു കൃഷ്ണെൻറയും അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ഷംസാദ് ബീഗത്തിെൻറയും നേതൃത്വത്തിൽ ഡോ. ജിതിൻ, ഡോ. ജിയോ സെനിൽ, ഡോ. ഷാജി, ഡോ. ലിജോ കൊള്ളന്നൂർ, ഡോ.എം. സുനിൽ, ഡോ. വിജയകുമാർ, നഴ്സുമാരായ സരിത, രമ്യ, സുമികോ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചത്.
