രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ്; 10,093 പുതിയ രോഗികൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ്. ഞായറാഴ്ച 10,093 കോവിഡ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച 10,753 കേസുകളും വെള്ളിയാഴ്ച 11,109 കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു. വ്യാഴാഴ്ച രോഗബാധിതരുടെ എണ്ണം 10,158 ആയിരുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 6,248 പേർ കോവിഡ് മുക്തരായി. 98.68 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 807 പേർക്ക് വാക്സിൻ നൽകി. ഇതോടെ രാജ്യത്ത് നൽകിയ കോവിഡ് വാക്സിനുകൾ 220.66 കോടി ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച 23 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 5,31,114 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,79,853 കോവിഡ് പരിശോധനകൾ നടത്തി. അതേസമയം, ശനിയാഴ്ച ഡൽഹിയിൽ 1396 കേസുകളാണ് രേഖപ്പെടുത്തിയത്. പോസിറ്റിവിറ്റി നിരക്ക് 31.9 ശതമാനമാണ്. ഇത് 15 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.

