ഇന്ത്യയിൽ സ്ലീപ് ഡിവോഴ്സ് വർധിക്കുന്നു; കാരണമിതാണ്...
text_fieldsവിവാഹിതരാണെങ്കിലും പങ്കാളിക്കൊപ്പം ഒന്നിച്ചുറങ്ങാത്ത സ്ലീപ് ഡിവോഴ്സ് എന്ന ശീലം രാജ്യത്ത് വർധിക്കുന്നതായി ആഗോള പഠനം. ഇന്ത്യൻ ദമ്പതിമാരിൽ 78 ശതമാനവും ഒറ്റയ്ക്ക് ഉറങ്ങാൻ താൽപര്യപ്പെടുന്നവരാണത്രെ. റെസ്മെഡ്സ് 2025 ഗ്ലോബൽ സ്ലീപ് സർവേയാണ് ഇക്കാര്യം പറയുന്നത്.
ലോകവ്യാപകമായി 30,000 പേരിലാണ് സർവേ നടത്തിയത്. ചൈനയിൽ 67 ശതമാനവും ദക്ഷിണ കൊറിയയിൽ 65 ശതമാനവും ദമ്പതിമാർ സ്ലീപ് ഡിവോഴ്സ് ഇഷ്ടപ്പെടുന്നവരാണെന്നും പഠനം വ്യക്തമാക്കുന്നു. അമേരിക്കയിലും ബ്രിട്ടനിലും സർവേയിൽ പങ്കെടുത്ത പകുതിപേരും ഒരുമിച്ച് ഉറങ്ങാൻ ആഗ്രഹിക്കുന്നവരാണ്.
വേർപിരിഞ്ഞ് ഉറങ്ങുന്നത് അസാധാരണമായി തോന്നുമെങ്കിലും നന്നായി വിശ്രമിക്കാനാണ് കൂടുതൽ ദമ്പതിമാരും ഈ ശീലം ഇഷ്ടപ്പെടുന്നത്. പങ്കാളിയുടെ കൂർക്കംവലി, ഉച്ചത്തിലുള്ള ശ്വാസോച്ഛ്വാസം, അസ്വസ്ഥത, വ്യത്യസ്തമായ ഉറക്ക സമയങ്ങൾ, കിടക്കയിൽവെച്ച് മൊബൈൽ നോക്കുന്നത് എന്നിവയും പലരും വേർപിരിഞ്ഞ് ഉറങ്ങാനുള്ള കാരണമായി പലരും ചൂണ്ടിക്കാട്ടുന്നു.
നല്ല ഉറക്കം കിട്ടാനും പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ആരോഗ്യകരമാകാനും ഇത് ആവശ്യമായി മാറിയിരിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

