തലച്ചോറിന്റെ മൂർച്ച കൂട്ടാം? ഈ ഏഴ് കാര്യങ്ങൾ ചെയ്ത് നോക്കൂ
text_fieldsമനുഷ്യന്റെ ബൗദ്ധിക വ്യവഹാരങ്ങളുടെയെല്ലാം കേന്ദ്രം തലച്ചോറാണ്. തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏഴ് കാര്യങ്ങൾ മുന്നോട്ടുവെക്കുകയാണ് ഹാർവാർഡ് സർവകലാശാലയിലെ ഒരുകൂട്ടം ഗവേഷകർ. നമ്മുക്ക് ദിവസവും ചെയ്യാൻ കഴിയുന്ന ലളിതമായ കാര്യങ്ങൾ ഉപയോഗിച്ച് ചിന്താശേഷിയും ഓർമ്മശക്തിയും ബുദ്ധിയും വർധിപ്പിക്കാൻ കഴിയും. ഇക്കാര്യങ്ങൾ നിത്യവും ചെയ്താൽ തലച്ചോറിന്റെ പ്രവർത്തന ശേഷി 10 ശതമാനംവരെ വർധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
1. പുതിയ സ്കില്ലുകൾ ആർജിക്കുക
ഒരു പുതിയ ഗെയിം അല്ലെങ്കിൽ സ്കിൽ പഠിക്കുന്നത് നമ്മുടെ മസ്തിഷ്ക്കത്തിന്‍റെ പേശികളെ കൂടുതൽ കർമനിരതമാക്കും. പുതിയ ഭാഷ പഠിക്കുക, അല്ലെങ്കിൽ പുതിയൊരു പാചക വിധി പരീക്ഷിക്കുക തുടങ്ങിയവയെല്ലാം നമ്മുടെ മസ്തിഷ്ക കോശങ്ങളെയും അവ തമ്മിലുള്ള ആശയവിനിമയത്തെയും ഉത്തേജിപ്പിക്കും. ഒരു ജിഗ്‌സോ പസിൽ അല്ലെങ്കിൽ മെമ്മറി ഗെയിമുകൾ കളിക്കുന്നതുപോലും മസ്തിഷ്ക്കത്തെ സജീവമായി നിലനിർത്താൻ സഹായിക്കും.
2. ഇന്ദ്രിയങ്ങളെ വെല്ലുവിളിക്കുക
എന്തെങ്കിലും പഠിക്കുന്ന പ്രക്രിയയിൽ നമ്മുടെ ഇന്ദ്രിയങ്ങൾ എത്രത്തോളം ഇടപെടുന്നുവോ അത്രത്തോളം ആ ഓർമ്മ നിലനിർത്താനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ കാണിക്കുന്നു. ഹാർവാർഡ് സർവ്വകലാശാല നടത്തിയ പഠനത്തിൽ, തിരഞ്ഞെടുത്ത ഫോക്കസ് ഗ്രൂപ്പിന് ചിത്രങ്ങളുടെ ഒരു ശ്രേണിക്കൊപ്പം ഒരു മണം കൂടി അവതരിപ്പിച്ചു. പിന്നീട്, അവർക്ക് ഒരു കൂട്ടം ചിത്രങ്ങൾ കാണിച്ചുകൊടുത്തു. ഇത്തവണ മണം കൂടാതെ, അവർ മുമ്പ് കണ്ടവ ഏതൊക്കെയാണെന്ന് കൃത്യമായി പറയാൻ ആവശ്യപ്പെട്ടു. മണങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ സെറിബ്രൽ കോർട്ടക്സ് (മസ്തിഷ്കത്തിലെ ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്ന ഭാഗം) സജീവമാകാൻ തുടങ്ങിയതായി ബ്രെയിൻ ഇമേജിങ് കാണിച്ചു.
3. കാര്യങ്ങൾ ഉച്ചത്തിൽ പറയുക
വാക്കുകൾ ഉച്ചത്തിൽ കേൾക്കുക എന്ന ലളിതമായ പ്രവൃത്തി അവ നമ്മളിൽ ഗാഢമായി പതിയുന്നതിനുള്ള സാധ്യത വർധിപ്പിക്കും. ഒരു പുതിയ വ്യക്തിയെ കണ്ടുമുട്ടുന്നത് പോലെയാണിത്. നമ്മൾ എന്തെങ്കിലും പഠിക്കുമ്പോൾ ഇത് പ്രത്യേകിച്ചും നന്നായി പ്രവർത്തിക്കും. നാം പുതിയ ആരെയെങ്കിലും പരിചയപ്പെടുകയും അവരുമായി നടത്തുന്ന ആദ്യ സംഭാഷണത്തിൽ കുറച്ച് തവണ അവരുടെ പേര് ഉപയോഗിക്കുകയും ചെയ്താൽ, അവരുടെ മുഖവും പേരും യോജിച്ച് പിന്നീട് വളരെ എളുപ്പത്തിൽ അത് ഓർമ്മിച്ചിരിക്കാനുള്ള സാധ്യതയുണ്ട്.
4. ചെറിയ ഭാഗങ്ങളായി തിരിച്ച് പഠിക്കുക
ഒരു ഫോൺ നമ്പർ കാണാതെ പഠിക്കാൻ ശ്രമിക്കുന്നതാണ് ഏറ്റവും വലിയ ഉദാഹരണം. ഒരു മൊബൈൽ നമ്പർ പത്തക്ക നമ്പറായി പഠിച്ചാൽ അത് ഓർത്തിരിക്കാൻ സാധ്യതയില്ല. എന്നാൽ അതിനെ ചെറിയ ഭാഗങ്ങളായി വിഭജിച്ചാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. രണ്ട്, മൂന്ന് അക്കങ്ങൾ ആയി തിരിച്ചാൽ വലിയ നമ്പറുകൾ കൂടുതൽ ഓർക്കാൻ സാധ്യതയുണ്ട്.
5.വിവരങ്ങൾ സംയോജിപ്പിക്കുക
അറിയാവുന്ന കാര്യങ്ങളുമായി പുതിയ വിവരങ്ങൾ ലിങ്ക് ചെയ്യുന്നത് ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. വ്യത്യസ്‌തമായ വിവരങ്ങൾ പരസ്പരം എത്രത്തോളം ബന്ധിപ്പിക്കുന്നുവോ അത്രത്തോളം ശക്തവും തകർക്കാനാകാത്തതുമായി മനസിൽ പതിയാൻ സാധ്യതയുണ്ട്. നമ്മുടെ ജീവിതത്തിൽ ഇതിനകം പ്രസക്തമായ കാര്യങ്ങളുമായി പുതിയ വിവരങ്ങൾ ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ, രണ്ടും ഓർക്കാൻ വളരെ എളുപ്പമാണ്.
6. സ്വാധീനം കുറഞ്ഞ ഭാഗങ്ങൾ ഉപയോഗിക്കുക
സാധാരണഗതിയിൽ വലത് കൈയിൽ ബ്രഷ് പിടിച്ച് പല്ലുതേക്കുന്നവർ ഇനി മുതൽ ഇടത് കൈയിൽ ബ്രഷ് പിടിച്ചു പല്ല് തേക്കാൻ ശീലിക്കുക. ഇത് തലച്ചോറിന്‍റെ പ്രവർത്തനശേഷി വർധിപ്പിക്കും. രണ്ടു കൈകളും മാറിമാറി ഉപയോഗിക്കുന്നത് ശീലമാക്കുക. എഴുതാനോ മൊബൈലിൽ ടൈപ്പ് ചെയ്യുന്നതിനോ വലത് കൈയ്ക്ക് പകരം ഇടത് കൈ ഉപയോഗിക്കുന്നതും നല്ലതാണ്. തലച്ചോറിന് പ്രായമേറുന്നത് തടയാൻ ഇത് സഹായിക്കും.
7. സാമൂഹിക ജീവിതം ഏറെ പ്രധാനം
പലരും അവരവരിലേക്ക് ചുരുങ്ങിപ്പോകുന്ന കാലഘട്ടമാണിത്. എന്നാൽ കൂടുതൽ സുഹൃത്തുക്കളെ നേടിയെടുക്കുകയും സാമൂഹികമായി ഇടപെട്ട് ജീവിക്കുകയും ചെയ്യുക എന്നത് മസ്തിഷ്ക ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഇത് മനസ്സിന് പല തരത്തിൽ നല്ലതാണെന്ന് വിദഗ്ദ്ധർ പറയുന്നു. ആളുകളെ കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യുന്നതിലൂടെ വിഷാദരോഗത്തിൽനിന്ന് അതിവേഗം മുക്തിനേടാനാകും. സുഹൃത്തുക്കളെ കണ്ടുമുട്ടുക എന്നതിനർത്ഥം പുതിയ വസ്തുതകൾ പഠിക്കുകയും നിങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നതുൾപ്പെടെയുള്ള സംഭാഷണങ്ങളും ആരോഗ്യകരമായ സംവാദങ്ങളും കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

