Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightസൗദിയിൽ കോവിഡ്​...

സൗദിയിൽ കോവിഡ്​ ബാധിതരിൽ 113 പേർക്ക്​ ഗുരുതരം

text_fields
bookmark_border
സൗദിയിൽ കോവിഡ്​ ബാധിതരിൽ 113 പേർക്ക്​ ഗുരുതരം
cancel

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിതരിൽ 113 പേർക്ക്​ ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​. രോഗബാധിതരിൽ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്​തികരമാണ്​.

അതെസമയം രാജ്യത്ത്​ പുതുതായി 46 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 49 പേർ സുഖം പ്രാപിച്ചു. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി രണ്ടുപേർ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,807 ഉം രോഗമുക്തരുടെ എണ്ണം 5,36,817 ഉം ആയി. ആകെ മരണസംഖ്യ 8,755 ആയി ഉയർന്നു.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 6, ബുറൈദ 2, ദമ്മാം 2, ഖോബാർ 2, മറ്റ്​ 11 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 44,295,209 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Saudi Arabia
News Summary - saudi arabia covid update 14 october 2021
Next Story