Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightറഷ്യയുടെ ഒറ്റഡോസ്...

റഷ്യയുടെ ഒറ്റഡോസ് വാക്‌സിന്​ അനുമതി ലഭിച്ചില്ല

text_fields
bookmark_border
റഷ്യയുടെ ഒറ്റഡോസ് വാക്‌സിന്​ അനുമതി ലഭിച്ചില്ല
cancel

ന്യൂ​ഡ​ല്‍ഹി: റ​ഷ്യ​യു​ടെ ഒ​റ്റ​ഡോ​സ് വാ​ക്‌​സി​നാ​യ സ്പു​ട്‌​നി​ക് ലൈ​റ്റി​െൻറ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണം ന​ട​ത്താ​ന്‍ ഡോ. ​റെ​ഡ്ഡീ​സ് ല​ബോ​റ​ട്ട​റി​ക്ക് കേ​ന്ദ്ര വി​ദ​ഗ്ധ​സ​മി​തി അ​നു​മ​തി നി​ഷേ​ധി​ച്ചു. ര​ണ്ട് ഡോ​സ് ന​ല്‍കു​ന്ന സ്പു​ട്‌​നി​ക് വാ​ക്‌​സി​െൻറ സ​മാ​ന ഘ​ട​ന​യാ​ണ് ലൈ​റ്റ് വാ​ക്‌​സി​നെ​ന്നും ഇ​തി​െൻറ അ​ന്തി​മ പ​രീ​ക്ഷ​ണ​ത്തി​ന് അ​നു​മ​തി ന​ല്‍കു​ന്ന​തി​ല്‍ ശാ​സ്ത്രീ​യ​മാ​യി യു​ക്തി​യി​ല്ലെ​ന്നും സ​മി​തി നി​രീ​ക്ഷി​ച്ച​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​​ ചെ​യ്​​തു.

റ​ഷ്യ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ഗ​മേ​ല​യ ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ടാ​ണ് സ്പു​ട്‌​നി​ക് വി, ​സ്പു​ട്‌​നി​ക് ലൈ​റ്റ് വാ​ക്‌​സി​നു​ക​ള്‍ വി​ക​സി​പ്പി​ച്ച​ത്. ഇ​ന്ത്യ​യി​ല്‍ ഡോ. ​റെ​ഡ്ഡീ​സ് ല​ബോ​റ​ട്ട​റി​ക്കാ​ണ് വാ​ക്‌​സി​ന്‍ വി​ത​ര​ണ​ച്ചു​മ​ത​ല. റ​ഷ്യ മേ​യി​ല്‍ സ്പു​ട്‌​നി​ക് ലൈ​റ്റി​ന് അ​നു​മ​തി ന​ല്‍കി​യി​രു​ന്നു.

ഇ​തി​ന് 79.4 ശ​ത​മാ​നം ഫ​ല​പ്രാ​പ്തി​യു​ണ്ടെ​ന്നാ​ണ് നി​ര്‍മാ​താ​ക്ക​ള്‍ അ​വ​കാ​ശ​പ്പെ​ട്ട​ത്. ഇ​ന്ത്യ​യി​ൽ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ഒ​റ്റ ഡോ​സ്​ ന​ൽ​കു​ന്ന രാ​ജ്യ​ത്തെ ഏ​ക വാ​ക്​​സി​നാ​വും സ്​​പു​ട്​​നി​ക്​ ലൈ​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaCovid Vaccine
News Summary - Russia's single dose vaccine not approved
Next Story