Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightക​ര​ൾ...

ക​ര​ൾ മാ​റ്റി​വെ​ക്കാ​ൻ റോ​ബോ​ട്ടി​ക്​ ശ​സ്​​ത്ര​ക്രി​യ; അ​പൂ​ർ​വ നേ​ട്ടം സ്വ​ന്ത​മാ​ക്കി റി​യാ​ദി​ലെ കി​ങ്​ ഫൈ​സ​ൽ ആ​ശു​പ​ത്രി

text_fields
bookmark_border
Robotic Liver Transplantation at Riyad King Faisal Hospital
cancel
camera_alt

ക​ര​ൾ മാ​റ്റി​വെ​ക്കാ​ൻ റി​യാ​ദി​ലെ കി​ങ്​ ഫൈ​സ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന റോ​ബോ​ട്ടി​ക്​ ശ​സ്​​ത്ര​ക്രി​യ

റി​യാ​ദ്​: ലോ​ക​ത്ത്​ ആ​ദ്യ​മാ​യി റോ​ബോ​ട്ടി​​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ര​ൾ മാ​റ്റി​​വെ​ക്ക​ൽ ശ​സ്​​ത്ര​​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി റി​യാ​ദി​ലെ കി​ങ്​ ഫൈ​സ​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി ആ​ൻ​ഡ് റി​സ​ർ​ച് സെ​ന്‍റ​ർ. വ​ള​രെ അ​പൂ​ർ​വ​മാ​യി ന​ട​ന്ന സ​മ്പൂ​ർ​ണ റോ​ബോ​ട്ടി​ക് ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യാ​ണ്​ ഇ​ത്​.

ഇ​തോ​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ ഒ​രു മെ​ഡി​ക്ക​ൽ നേ​ട്ട​ത്തി​ന്​ കൂ​ടി​യാ​ണ്​ കി​ങ്​ ഫൈ​സ​ൽ ​സ്​​പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി അ​ർ​ഹ​മാ​യി​രി​ക്കു​ന്ന​ത്. ക​ര​ൾ​രോ​ഗ​ബാ​ധി​ത​നാ​യ 60 വ​യ​സ്സു​ള്ള ഒ​രു സൗ​ദി പൗ​ര​​നാ​ണ് ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​യ​ത്. ഈ ​ഗു​ണ​പ​ര​മാ​യ നേ​ട്ടം ലോ​ക​മെ​മ്പാ​ടു​മു​ള്ള രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും ന​ൽ​കു​ന്ന​താ​ണെ​ന്ന്​ ശ​സ്​​ത്ര​ക്രി​യ സം​ഘം ത​ല​വ​നും ഓ​ർ​ഗ​ൻ ട്രാ​ൻ​സ് പ്ലാ​ന്‍റേ​ഷ​ൻ സെ​ന്‍റ​ർ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റു​മാ​യ പ്ര​ഫ. ഡ​യ​റ്റ​ർ ബ്രൂ​റി​ങ്​ പ​റ​ഞ്ഞു.

ആ​രോ​ഗ്യ​സേ​വ​ന​ത്തി​ൽ നൂ​ത​ന സാ​േ​ങ്ക​തി​ക വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും ചി​കി​ത്സ​യു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും കി​ങ്​ ഫൈ​സ​ൽ ആ​ശു​പ​ത്രി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ വി​ജ​യ​മാ​ണെ​ന്നും ഇ​ത്​ ച​രി​ത്ര​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ല്ലാ ശേ​ഷി​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ്പെ​ഷ​ലൈ​സ്ഡ് ഹെ​ൽ​ത്ത് കെ​യ​ർ ന​ൽ​കു​ന്ന മേ​ഖ​ല​യി​ലെ ഓ​രോ രോ​ഗി​ക്കും അ​നു​യോ​ജ്യ​മാ​യ തി​ര​ഞ്ഞെ​ടു​പ്പാ​യി മാ​റു​ന്ന​തി​നു​മു​ള്ള കി​ങ്​ ഫൈ​സ​ൽ ആ​ശു​പ​ത്രി​യു​ടെ തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഈ ​നേ​ട്ട​ത്തെ കാ​ണേ​ണ്ട​ത്. ലോ​ക​ത്തെ ഏ​റ്റ​വും പ്ര​മു​ഖ​മാ​യ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​ന്നാ​ണ് കി​ങ്​ ഫൈ​സ​ൽ ആ​ശു​പ​ത്രി ആ​ൻ​ഡ്​​ റി​സ​ർ​ച്​ സെ​ന്‍റ​ർ. 2023ലെ ​ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ആ​രോ​ഗ്യ പ​രി​പാ​ല​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​ടു​ത്തി​ടെ 20ാം സ്ഥാ​ന​വും പ​ശ്ചി​മേ​ഷ്യ​യി​ലെ ഒ​ന്നാം സ്ഥാ​ന​വും നേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liver transplantationRiyadhRobotic surgeryKing Faisal HospitalAchievement
News Summary - Robotic surgery to remove liver; King Faisal Hospital in Riyadh has achieved an unprecedented achievement.
Next Story