ബി.എം.എച്ചിൽ റോബോട്ടിക് മുട്ടുമാറ്റിവെക്കലിന് തുടക്കം
text_fieldsബേബി മെമോറിയൽ ആശുപത്രിയിൽ ആരംഭിച്ച റോബോട്ടിക് മുട്ടുമാറ്റിവെക്കൽ സംവിധാനത്തിന്‍റെ ഉദ്ഘാടനം ലണ്ടൻ ഹെൽത്ത് സെന്‍റർ പ്രതിനിധി ഡോ. ജെയിംസ് എൽ ഹോവാഡും ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്നു നിർവഹിക്കുന്നു. ബി.എം.എച്ച് തൊടുപുഴ സി.ഇ.ഒ ഡോ. കെ.പി. ജെയ് കിഷൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു എന്നിവർ സമീപം
തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ബേബി മെമോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായാണ് തുടങ്ങുന്നത്.
ലണ്ടൻ ഹെൽത്ത് സെന്‍റർ പ്രതിനിധി ഡോ. ജെയിംസ് എൽ ഹോവാഡും ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്ന് റോബോട്ടിക് മുട്ടുമാറ്റിവെക്കൽ സംവിധാനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോ. ഒ.ടി. ജോർജിന്‍റെ നേതൃത്വത്തിലാണ് റോബോട്ടിക് സംവിധാനം പ്രവർത്തിക്കുക.
ഏറ്റവും കൃത്യമായും സൂക്ഷ്‌മതയോടെയും ശസ്ത്രക്രിയ നടത്താമെന്നതാണ് റോബോട്ടിക് സംവിധാനത്തിന്‍റെ മെച്ചം. ചെറിയ മുറിവുകളെ ഉണ്ടാകുന്നുള്ളൂ. ഇതുവഴി രക്തനഷ്ടം, വേദന, ഇൻഫെക്ഷൻ എന്നിവ പരമാവധി കുറയ്ക്കാനും സമയനഷ്ടം ഒഴിവാക്കി ആശുപത്രിവാസം കുറയ്ക്കാനും പറ്റുന്നു. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കു കൂടി പ്രയോജനപ്പെടുന്നതാണ് റോബോട്ടിക്ക് മുട്ടുമാറ്റിവയ്ക്കൽ. ബിഎംഎച്ച് തൊടുപുഴ സിഇഒ ഡോ. ജെയ് കിഷൻ. കെ.പി, മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

