Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Covid Swab Collection
cancel
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightവിവിധ സംസ്​ഥാനങ്ങളി​ൽ...

വിവിധ സംസ്​ഥാനങ്ങളി​ൽ കോവിഡ്​ കേസുകൾ വർധിക്കുന്നത്​ മൂന്നാംതരംഗത്തിന്‍റെ ആദ്യ സൂചനയാകാമെന്ന്​​ വിദഗ്​ധർ

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ 19ന്‍റെ രണ്ടാം തരംഗം തീവ്രമായി ബാധിക്കാത്ത സംസ്​ഥാനങ്ങളിൽ പോലും കോവിഡ്​ കേസുകൾ വർധിക്കുന്ന പ്രവണതയാ​െണന്നും ഇത്​ മൂന്നാംതരംഗത്തിന്‍റെ ആദ്യ ലക്ഷണമാണെന്നും ​ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച്​ (ഐ.സി.എം.ആർ) എപിഡമോളജി ആൻഡ്​ കമ്യൂണിക്കബ്​ൾ ഡിസീസസ്​ മേധാവി ഡോ. സമീറൻ പാണ്ഡ. കോവിഡ്​ വ്യാപനം വിലയിരുത്തു​േമ്പാൾ ഇന്ത്യയെ മൊത്തമായി കണക്കാക്കാൻ സാധിക്കില്ലെന്നും ഓരോ സംസ്​ഥാനങ്ങളിലും സ്​ഥിതി വ്യത്യസ്​തമാണെന്നും പാണ്ഡ പറഞ്ഞു. കോവിഡിന്‍റെ മൂന്നാംതരംഗത്തെക്കുറിച്ച്​ മുന്നറിയിപ്പ്​ നൽകുകയായിരുന്നു അദ്ദേഹം.

'ഡൽഹിയിൽനിന്നും മഹാരാഷ്​ട്രയിൽനിന്നും പാഠം ഉൾക്കൊണ്ട്​ നിരവധി സംസ്​ഥാനങ്ങൾ കോവിഡ്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും വാക്​സിനേഷൻ വർധിപ്പിക്കാനും തുടങ്ങി. നിരവധി സംസ്​ഥാനങ്ങളിൽ കോവിഡിന്‍റെ രണ്ടാംതരംഗം രൂക്ഷമായിരുന്നില്ല, എന്നാൽ ഇവിടെ മൂന്നാംതരംഗത്തിന്‍റെ സാധ്യത തള്ളിക്കളയാനാകില്ല. അതിനാൽ ഇപ്പോൾ ചില സംസ്​ഥാനങ്ങളിൽ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്നത്​ മൂന്നാംതരംഗത്തെ സൂചിപ്പിക്കുന്നു' -പാണ്ഡ പറഞ്ഞു.

ഓരോ സംസ്​ഥാനങ്ങള​ുടെയും ഇപ്പോഴത്തെ കോവിഡ്​ കേസുകൾ പരിശോധിക്കണം. കൂടാതെ ഒന്ന്​, രണ്ട്​ തരംഗങ്ങളുടെ തീവ്രത പരിശോധിക്കണം. ഇതിൽനിന്ന്​ മൂന്നാം തരംഗത്തെയും അതിന്‍റെ തീവ്രതയെയും മനസിലാക്കാനാകുമെന്നും ​േഡാക്​ടർ പറഞ്ഞു. വിവിധ സംസ്​ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ്​ കേസുകൾ വർധിച്ചിരുന്നു. ഇത്​ മൂന്നാംതരംഗത്തിന്‍റെ സൂചനയായാണ്​ വിദഗ്​ധർ കാണുന്നത്​.

സംസ്​ഥാനങ്ങൾ സ്​കൂളുകൾ തുറക്കുന്നതിന്​ തീരുമാനം എടുക്കുന്നുണ്ട്​. സ്​കൂളുകൾ തുറക്കു​ന്നതിൽ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ദേശീയതലത്തിൽ സംഘടിപ്പിച്ച സീറോ സർവേയിൽ 50 ശതമാനത്തിലധികം കുട്ടികൾക്കും രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇത്​ മുതിർന്നവരേക്കാൾ അൽപ്പം കുറവ്​ മാത്രമാണ്​. അതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്​കൂൾ തുറക്കുന്നത്​ സുരക്ഷിതമായ അന്തരീക്ഷത്തിലാണോയെന്ന്​ ഉറപ്പുവരുത്തണം. അധ്യാപകർ, മാതാപിതാക്കൾ, ജീവനക്കാർ, ബസ്​ ഡ്രൈവർമാർ, കണ്ടക്​ടർമാർ എല്ലാവരും വാക്​സിൻ സ്വീകരിക്കണം. കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായ സംസ്​ഥാനങ്ങളിൽ ​സ്​കൂളുകൾ തുറക്കുന്നതിൽ സുരക്ഷ പ്രശ്​നമുണ്ടാകാൻ സാധ്യതയില്ല. എന്നാൽ, കോവിഡ്​ രണ്ടാംതരംഗത്തെ ഫലപ്രദമായി നേരിട്ട സംസ്​ഥാനങ്ങൾ സ്​കൂളുകൾ തുറക്കാൻ ആലോചിക്കു​േമ്പാൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICMRcorona virusCovid Third Wave
News Summary - Rise In Covid Cases In Some States Indicates 3rd Wave ICMR
Next Story