പുനരുപയോഗിക്കുന്ന വെള്ളക്കുപ്പികളിൽ ടോയ്‍ലറ്റ് സീറ്റിലുള്ളതിനേക്കാൾ ബാക്ടീരിയകളുണ്ടെന്ന് പഠനം
text_fieldsപുനരുപയോഗിക്കുന്ന വെള്ളക്കുപ്പികളിൽ ഒരു ടോയ്‍ലറ്റ് സീറ്റിലുള്ള ശരാശരി ബാക്ടീരിയകളേക്കാൾ 40,000 മടങ്ങ് കൂടുതൽ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം. യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാട്ടർഫിൽട്ടർഗുരു.കോമിലെ ഗവേഷകർ നടത്തിയ പഠനമാണ് ഈ നിഗമനത്തിലെത്തിയത്. വെള്ളക്കുപ്പിയുടെ വിവിധ ഭാഗങ്ങളെടുത്ത് നടത്തിയ പരിശോധനയിലാണ് നിഗമനം.
രണ്ടു തരത്തിലുള്ള ബാക്ടീരിയകളെയാണ് കണ്ടെത്തിയത്. ഗ്രാം നെഗറ്റീക് റോഡ്സ്, ബാസിലസ് എന്നീ ബാക്ടീരിയകളാണുള്ളതെന്ന് ഹഫ്പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഗ്രാം നെഗറ്റീവ് ബാക്ടീരിയ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന തരത്തിലുള്ള അണുബാധകഹക്കിടയാക്കുന്നതാണ്. ചില ബാസിലസ് ബാക്ടീരിയകൾ വയറിനു പ്രശ്നമുണ്ടാക്കുമെന്നും ഗവേഷകർ വ്യക്തമാക്കി.
കുപ്പികളിൽ അടുക്കളയിലെ സിങ്കിന്റെ ഇരട്ടി അണുക്കൾ ഉണ്ടെന്നും കമ്പ്യൂട്ടർ മൗസിന്റെ നാലിരട്ടി ബാക്ടീരിയകളും വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പാത്രത്തിലുള്ളതിനേക്കാൾ 14 മടങ്ങ് കൂടുതൽ ബാക്ടീരിയകളും ഉണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വെള്ളക്കുപ്പികളിലെ ബാക്ടീരിയകൾ അത്ര പ്രശ്നക്കാരാകിലെലന്നാണ് വിദഗ്ധാഭിപ്രായം.
മനുഷ്യന്റെ വായ വിവിധ ബാക്ടീരിയകളുടെ കൂടാരമാണെന്ന് ലണ്ടനിലെ ഇംപീരിയൽ കോളജ് മോളിക്യുലാർ മൈക്രോബയോളജിസ്റ്റ് ഡോ. ആൻഡ്രൂ എഡ്വേർഡ്സ് പറഞ്ഞ . അതിനാൽ കുടിവെള്ള കുപ്പികളിൽ നിരവധി ബാക്ടീരിയകൾ ഉണ്ടാകുമെന്നത് അതിശയിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുപ്പികളിൽ ധാരാളം ബാക്ടീരിയകളുണ്ടെമെങ്കിലും, അവ അപകടകരമല്ലെന്ന് റീഡിംഗ് യൂനിവേഴ്സിറ്റിയിലെ മൈക്രോബയോളജിസ്റ്റ് ഡോ. സൈമൺ ക്ലാർക്ക് പറഞ്ഞു. ‘വെള്ളക്കുപ്പിയിൽ നിന്ന് ഒരാൾക്ക് അസുഖം വന്നതായി കേട്ടിട്ടില്ല. അതുപോലെ, ടാപ്പുകളും ഒരു പ്രശ്നമല്ല. ടാപ്പിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ചതുകൊണ്ട് ഒരാൾക്ക് അസുഖം വന്നതായി നിങ്ങൾ കേട്ടിടുണ്ടോ? വാട്ടർ ബോട്ടിലുകളും അതുപോലെ തന്നെയാണ്. നമ്മുടെ വായയിലുള്ള ബാക്ടീരിയകൾ തന്നെയാണ് കുപ്പികളിലും ഉണ്ടാവുക. അതിനാൽ അവ പ്രശ്നങ്ങളുണ്ടാക്കില്ല - ഡോ. സൈമൺ ക്ലാർക്ക് പറഞ്ഞു.
അതേസമയം, വീണ്ടും ഉയോഗിക്കുന്ന കുപ്പികൾ ദിവസത്തിൽ ഒരിക്കലെങ്കിലും ചൂടുള്ള സോപ്പ് വെള്ളത്തിൽ കഴുകണമെന്നും ആഴ്ചയിൽ ഒരിക്കലെങ്കിലും അണുവിമുക്തമാക്കണമെന്നും ഗവേഷകർ ശിപാർശ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

