അവയവങ്ങളുടെ പരുക്കിനെ പ്രതിരോധിക്കാന്‍ മരുന്നു കണ്ടെത്തി
text_fieldsജോര്‍ജിയ: അവയവങ്ങളുടെ പരുക്കിനെ പ്രതിരോധിക്കാന്‍ മരുന്നു കണ്ടെത്തി. കാര്‍ബണ്‍ മോണോക്സൈഡ് വിതരണം ചെയ്യുന്ന ഒരു ഓറല്‍ പ്രോഡ്രഗാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്.
കെമിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ റീജന്റ്സ് കെമിസ്ട്രി പ്രഫ. ബിംഗെ വാങിന്‍്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് പുതിയ കെണ്ടത്തലിനെ കുറിച്ച് പറയുന്നത്.
കാര്‍ബണ്‍ മോണോക്സൈഡ് (C0) വാതകം വലിയ അളവില്‍ വിഷമുള്ളവയാണെങ്കിലും, വീക്കം കുറയ്ക്കുന്നതിനും കോശങ്ങളെ പരിക്കില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടത്തെി. വൃക്ക, ശ്വാസകോശം, ചെറുകുടല്‍, കരള്‍ എന്നിവയിയെ പരിക്കുകളില്‍ നിന്നും കാര്‍ബണ്‍ മോണോക്സൈഡ് സംരക്ഷിക്കുമെന്ന് നേരത്തെയുള്ള പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി, വാങ്സും കൂട്ടാളികളും മനുഷ്യ ശരീരത്തില്‍ മരുന്നുകള്‍ വഴി കാര്‍ബണ്‍ മോണോക്സൈഡ് എത്തിക്കാന്‍ ശ്രമിക്കുകയാണ്. കൃത്രിമ മധുരത്തെ ഉപാധിയാക്കി കാര്‍ബണ്‍ മോണോക്സൈഡിനെ വായിലൂടെ ശരീരത്തിലത്തെിക്കാന്‍ ഉതകുന്ന മരുന്നുകള്‍ ഈ സംഘം വികസിപ്പിച്ചിട്ടുണ്ട്.
ഇതിനായി, സാക്കറിന്‍ , അസെസള്‍ഫേം എന്നീ കൃത്രിമ ഷുഗറുകളാണ് ഉപയോഗിച്ചത്. ഇവ വയറിലത്തെുന്നതോടെ, ജലവുമായി സമ്പര്‍ത്തിലാവുന്നു. തുടര്‍ന്ന്, കാര്‍ബണ്‍ മോണോക്സൈഡ് സജീവമാകും. C0 സാന്നിധ്യം അയവങ്ങളുടെ സംരക്ഷത്തിനോടൊപ്പം, അവയവമാറ്റ ശസ്ത്രക്രിയയിലുണ്ടാകുന്ന സങ്കീര്‍ണതകളെ തടയാനും സഹായിക്കുമെന്ന് ശാസ്ത്ര ലോകം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

