മറക്കേണ്ട; പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്
text_fieldsതൊടുപുഴ: പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായ തുള്ളിമരുന്ന് വിതരണം ജില്ലയിലെമ്പാടും ഞായറാഴ്ച നടക്കും. ജില്ലതല ഉദ്ഘാടനം ഇടുക്കി മെഡിക്കല്‍ കോളജില്‍ രാവിലെ എട്ടിന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കും. അഞ്ചു വയസ്സില്‍ താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് പോളിയോ വാക്സിന് നല്കാൻ 1021 ബൂത്തുകള്‍ ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ച് വരെ പോളിയോ വാക്സിന് നല്‍കും. ഞായറാഴ്ച ലഭിക്കാത്തവര്‍ക്ക് നാല്, അഞ്ച് തീയതികളില്‍ ഭവനസന്ദര്‍ശനത്തിലൂടെ വാക്സിന് നല്‍കും. 21 ട്രാന്‍സിസ്റ്റ് ബൂത്തുകളും 27 മൊബൈല്‍ ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. അന്തർസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കും ആദിവാസി മേഖലകളിലുള്ള കുഞ്ഞുങ്ങള്‍ക്കും വാക്സിന് നല്‍കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

