പോളിയോ തുള്ളി മരുന്ന് വിതരണത്തിന് തുടക്കം
text_fieldsതിരുവനന്തപുരം: പോളിയോ നിർമാർജനം ലക്ഷ്യമിട്ടുള്ള പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാമിന് സംസ്ഥാനത്ത് തുടക്കമായി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, സ്കൂളുകൾ, വായനശാലകൾ, അംഗൻവാടികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി വിവിധ സ്ഥലങ്ങളിലായി സജ്ജീകരിച്ച 22,383 ബൂത്തുകൾ വഴി അഞ്ചു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് വിതരണം ചെയ്തു.
സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കോഴഞ്ചേരി ഗവ. ഹൈസ്കൂളിൽ മന്ത്രി വീണ ജോർജ് നിർവഹിച്ചു. 21.11 ലക്ഷം കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. ഞായറാഴ്ച തുള്ളിമരുന്ന് നൽകാത്തവർക്ക് 13നും 14 നും വളന്റിയർമാർ വീട്ടിലെത്തി നൽകും.
തിരുവനന്തപുരം ജില്ലതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കൃഷ്ണകുമാർ, മാധവദാസ്, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ബിന്ദു മോഹൻ, നടി കാലടി ഓമന എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

