ലണ്ടൻ: ഫൈസർ, ആസ്ട്രസെനക കോവിഡ് വാക്സിെൻറ പ്രതിരോധശേഷി ആറു മാസംകൊണ്ട് കുറയുമെന്നും ബൂസ്റ്റർ ഡോസ് അനിവാര്യമാണെന്നും പഠനം. കോവിഡിനെതിരായ ഫൈസറിെൻറയും ആസ്ട്രസെനകയുടെയും രണ്ടു ഡോസ് വാക്സിെൻറ ഫലപ്രാപ്തി ആറു മാസത്തിനുള്ളിൽ കുറഞ്ഞുവരുമെന്നാണ് ബ്രിട്ടനിൽ നടന്ന പഠനത്തിൽ കണ്ടെത്തിയത്.
വാക്സിൻ എടുത്ത് അഞ്ചു മാസത്തിനുശേഷം ഫൈസറിെൻറ രണ്ടാം ഡോസിനുശേഷമുള്ള ഫലപ്രാപ്തി 88 മുതൽ 74 ശതമാനമായി കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ആസ്ട്രസെനകയുടേത് 77 മുതൽ 67 ശതമാനംവരെയായി കുറഞ്ഞു.