രണ്ട് വയസിന് താഴെയുള്ള കുട്ടികളിൽ വില്ലൻച്ചുമ മാരകമായേക്കാമെന്ന് പഠനം
text_fieldsശിശുക്കൾ
ഷിക്കാഗോ: ചെറുകുട്ടികളിലെ വില്ലൻച്ചുമ (പെർട്ടുസിസ്) ജീവന് ഭീഷണിയാകാമെന്ന് പഠനം. അമ്മമാർക്ക് ഗർഭകാല വാക്സിനേഷൻ നിർബന്ധമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ശ്വാസകോശത്തെ ബാധിക്കുന്ന പകർച്ചവ്യാപിയായ ബാക്ടീരിയൽ രോഗമാണ് വില്ലൻച്ചുമ. കടുത്ത ചുമയാണ് പ്രധാന ലക്ഷണം. കുട്ടികളിലെ വില്ലൻച്ചുമക്ക് പലപ്പോഴും ശബ്ദം കേൾക്കാറില്ലെങ്കിലും ശ്വാസം നിലക്കുന്ന അവസ്ഥ (Apnoea) സാധാരണമാണെന്ന് ചിക്കാഗോയിലെ ആൻ ആൻഡ് റോബർട്ട് എച്ച്. ലൂറി ചിൽഡ്രൻസ് ഹോസ്പിറ്റലിലെ വിദഗ്ധൻ വ്യക്തമാക്കി.
പെർട്ടുസിസ് ലക്ഷണങ്ങൾ ശിശുക്കളിൽ വ്യത്യസ്ഥമാണെന്ന് പ്രമുഖ എഴുത്തുക്കാരൻ കെയ്റ്റ്ലിൻ ലി ചൂണ്ടിക്കാട്ടുന്നു.
ശിശുക്കളിൽ കാണുന്ന വർധിച്ച വൈറ്റ് ബ്ലഡ് സെൽ (ല്യൂക്കോസൈറ്റോസിസ്) പലപ്പോഴും കാൻസർ പോലുള്ള രോഗങ്ങളായി തെറ്റിദ്ധരിക്കാമെന്നും പഠനത്തിൽ പറയുന്നു.
രോഗസാധ്യത കൂടുതലുള്ള ശിശുക്കളെ സംരക്ഷിക്കാൻ ഗർഭിണികളിൽ വാക്സിനേഷൻ നിർബന്ധമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ സെന്‍റേർസ് ഫോർ ഡിസീസ് കൺഡ്രോൾ ആൻഡ് പ്രിവെൻഷൻ (സി.ഡി.സി) വാക്സിൻ 2, 4, 6, 15 മുതൽ18 മാസങ്ങളിലും 4 മുതൽ 6 വയസുവരെയും നൽകാൻ നിർദേശിക്കുന്നു.
കൂടാതെ, ഗർഭകാലത്ത് 27 മുതൽ 36 ആഴ്ചക്കുള്ളിൽ വാക്സിനേഷൻ എല്ലാവർക്കും നിർബന്ധമാണ്. ആന്റി ബയോട്ടിക് ചികിത്സ തുടക്കത്തിൽ തന്നെ ആരംഭിക്കുന്നത് രോഗ ലക്ഷണങ്ങൾ കുറക്കാനും രോഗവ്യാപനം തടയാനും സഹായിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

