ഡോ. പി.എം. വാര്യർ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി
text_fieldsകോട്ടക്കൽ: ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റിയായി ഡോ. പി.എം. വാര്യരെ ട്രസ്റ്റ് ബോർഡ് യോഗം തെരഞ്ഞെടുത്തു. നിലവിൽ ട്രസ്റ്റ് ബോർഡ് അംഗവും, ചീഫ് ഫിസിഷ്യനുമാണ്. തിരുവനന്തപുരം ആയുർവേദ കോളജിൽ നിന്ന് എം.ഡി ബിരുദം നേടിയ ഇദ്ദേഹം1969 ൽ അസി. ഫിസിഷ്യനായി ജോലിയിൽ പ്രവേശിച്ചു. 2007 മുതൽ ട്രസ്റ്റ്ബോർഡ് അംഗമാണ്.
കേരള ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച് സൊസൈറ്റി ഗവേണിങ് ബോഡി അംഗം, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ പ്രസിഡൻറ്, രാഷ്ട്രീയ വിദ്യാപീഠം സിസ്റ്റം ഫെല്ലോ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ധന്വന്തരി, ഭിഷക് േശ്രഷ്ഠ എന്നീ അവാർഡുകൾ ലഭിച്ചു. പിതാവ്: ചെറുനെല്ലിക്കാട്ട് രാമവാരിയർ. മാതാവ്: പന്നിയമ്പള്ളി വാരിയത്ത് പാർവതി എന്ന കുഞ്ഞുകുട്ടി വാരസ്യാർ. ഭാര്യ: ഷൈലജ മാധവൻകുട്ടി (സീനിയർ മാനേജർ മെറ്റീരിയൽസ്, കോട്ടക്കൽ ആര്യവൈദ്യശാല).

