ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ ബുദ്ധി വര്‍ധിപ്പിക്കാമെന്നത് വ്യാമോഹം മാത്രമെന്ന് പഠനം
text_fieldsകോവിഡ് വൈറസിനുപിന്നാലെ ലോക്ഡൗണും വന്നതോടെ, ഓണ്‍ലൈന്‍ ഗെയിമുകളുടെ പിന്നാലെ പോയവരുടെ എണ്ണം ഏറെയാണ്. ഇത്തരം ഗെയിമുകളിലൂടെ കുട്ടികളുടേതുള്‍പ്പെടെ ബുദ്ധി വളരുമെന്നും അതുവഴി ഓര്‍മ്മ ശക്തിയുള്‍പ്പെടെ ഏറുമെന്നാണ് പൊതുധാരണ. ഇത്തരം, ചില ഗെയിമുകളുടെ നിര്‍മ്മാതാക്കള്‍ തന്നെ, ബുദ്ധിവളര്‍ച്ചയും ഓര്‍മ്മ ശക്തിയും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍, ഇവ പാലിക്കപ്പെടുന്നില്ളെന്ന് ഈ രംഗത്ത് നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഓണ്‍ഗൈയിമിലൂടെ ബുദ്ധി വര്‍ധിപ്പിക്കാമെന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന്
ഒന്‍്റാറിയോയിലെ വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ കോഗ്നിറ്റീവ് ന്യൂറോ സയന്‍റിന്‍റ് ബോബി സ്റ്റോജനോസ്കി പറയുന്നു. ഇതിന്‍െറ പരീക്ഷണത്തിനായി ഗെയിമില്‍ ഏര്‍പ്പെടുന്ന ആയിത്തോളം പേരെയും 7500 ഇത്തരം ഗെയിമുകളില്‍ ഏര്‍പ്പെടാത്തവരെയും ഉപയോഗിച്ചു.
രണ്ട് ഗ്രൂപ്പുകളും അവരുടെ ചിന്താശേഷിയില്‍ വലിയ വ്യത്യാസം കാണിച്ചില്ളെന്ന് ശാസ്ത്രജ്ഞര്‍ ജേണല്‍ ഓഫ് എക്സ്പിരിമെന്‍്റല്‍ സൈക്കൊളജിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മസ്തിഷ്ക പരിശീലന പരിപാടികളും വിജ്ഞാനശക്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ളെന്ന്ഉര്‍ബാന-ചാമ്പയിനിലെ ഇല്ലിനോയിസ് സര്‍വകലാശാലയിലെ കോഗ്നിറ്റീവ് ഏജിംഗ് സയന്‍റിസ്റ്റ് എലിസബത്ത് സ്റ്റെയ്ന്‍ മാരോ പറഞ്ഞു.യാഥാര്‍ഥ ജീവിതത്തിലെ തനതായ ഇടപെടലുകള്‍ തന്നെ, എല്ലാ പരിശീലനത്തെക്കാളും മുകളിലാണെന്നും കമ്പ്യൂട്ടറിനും മൊബൈല്‍ ഫോണിനും മുന്‍പില്‍ സമയം ചെലവഴിക്കുന്നതുകൊണ്ട് ഗുണമില്ളെന്നും സ്റ്റെയ്ന്‍ മാരോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

