Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പന്നി ഹൃദയം മനുഷ്യനിൽ; ശസ്ത്രക്രിയ വിജയം

text_fields
bookmark_border
Pig heart transplants
cancel
Listen to this Article

വാഷിങ്ടൺ: ജനിതക മാറ്റം വരുത്തിയ പന്നി ഹൃദയം മനുഷ്യരിൽ വെച്ചുപിടിപ്പിക്കുന്ന പരീക്ഷണം വിജയം. ജൂൺ 16നും ജൂലൈ ആറിനും ന്യൂയോർക് യൂനിവേഴ്സിറ്റി ലാംഗോൺസ് ടിഷ് ഹോസ്പിറ്റലിലാണ് വിപ്ലവകരമായേക്കാവുന്ന പരീക്ഷണം. നിലവിൽ മസ്തിഷ്ക മരണം സംഭവിച്ചവരിലാണ് പരീക്ഷണം നടത്തിയത്.

ഹൃദയം സ്വീകരിക്കാത്ത പ്രശ്നം കണ്ടില്ലെന്നും മനുഷ്യരിലും ഇവ പതിവുപോലെ പ്രവർത്തിച്ചെന്നും അധിക യാന്ത്രിക പിന്തുണ വേണ്ടിവന്നില്ലെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. യഥാർഥ രോഗികളിൽ വിജയിക്കുമോയെന്നറിയാനാണ് ഒന്നാം ഘട്ടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചവരിൽ പരീക്ഷണം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pig heart transplants in humans show signs of success
Next Story