Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightയു.എ.ഇയിൽ...

യു.എ.ഇയിൽ കുട്ടികൾക്ക്​ സിനോഫാം വാക്​സിൻ നൽകാൻ അനുമതി

text_fields
bookmark_border
യു.എ.ഇയിൽ കുട്ടികൾക്ക്​ സിനോഫാം വാക്​സിൻ നൽകാൻ അനുമതി
cancel

ദുബൈ: യു.എ.ഇയിൽ മൂന്ന്​ മുതൽ 17 വരെ വയസുള്ള കുട്ടികൾക്ക്​ സിനോഫാം വാക്​സിൻ നൽകാൻ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നൽകി. രണ്ട്​ മാസമായി നടന്ന പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ്​ അനുമതി നൽകിയിരിക്കുന്നത്​.

ജൂണിലാണ്​ കുട്ടികൾക്ക്​ നൽകുന്നതിനെ കുറിച്ച്​ പഠനം തുടങ്ങിയത്​. 900ഒാളം കുട്ടികൾ ഇതിൽ പങ്കാളികളായി. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരുന്നു കുട്ടികളിൽ പഠനം നടത്തിയത്​. വാക്​സിൻ നൽകിയ ശേഷം കുട്ടികളെ നിരീക്ഷിച്ച്​ വരുകയായിരുന്നു. ഇത്​ വിജയകരമാണെന്ന്​ കണ്ടെത്തിയതോടെയാണ്​ വാക്​സി​െൻറ അടിയന്തര ഉപയോഗത്തിന്​ മന്ത്രാലയം അനുമതി നൽകിയത്​.

കുട്ടികൾക്ക്​ വാക്​സിൻ നൽകുന്നതിനെകുറിച്ച്​ പഠനം നടത്തിയ മിഡിൽ ഇൗസ്​റ്റ്​^ ​േനാർത്ത്​ ആഫ്രിക്ക മേഖലയിലെ ആദ്യ രാജ്യമാണ്​ യു.എ.ഇ. യു.എസ്​, യു.കെ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളും സമാന പഠനം നടത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEsinopharm vaccineCovid Vaccine
News Summary - Permission to give sinopharm vaccine to children in UAE
Next Story