Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്‍ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ചു ; ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ

text_fields
bookmark_border
കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്‍ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ചു ; ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ
cancel

വടകര: കോഴിക്കോട് മെഡിക്കൽ കോളജിൽ ഗർഭാശയം നീക്കുന്നതിനുള്ള ശസ്ത്രക്രിയക്കു പിന്നാലെ രോഗി മരിച്ചു. വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണി (49) ആണ് ഇന്നലെ വൈകിട്ട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. സംഭവത്തിൽ കുടുംബം ഗുരുതര ചികിത്സാ പിഴവ് ആരോപിച്ചതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഒക്ടോബർ എട്ടിനാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ തങ്കമണിക്ക് ശസ്ത്രക്രിയ നടത്തിയത്. പിറ്റേന്ന് മുറിയിലേക്ക് മാറ്റിയതിനു പിന്നാലെ ഛർദിയും പനിയും അനുഭവപ്പെട്ടതായി കുടുംബം പറയുന്നു. ഭക്ഷണം കഴിച്ചാൽ ഛർദിക്കുന്ന സ്ഥിതിയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വൻകുടലിൽ മുറിവുണ്ടായതായി ഡോക്ടർമാർ അറിയിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതോടെ തങ്കമണിയെ വീണ്ടും ശസ്ത്രക്രിയക്കായി ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റുകയും ഒക്ടോബർ 10 ന് വീണ്ടും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാൽ, തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ മരണം സംഭവിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കിടെയുണ്ടായ വൻകുടലിലെ മുറിവും തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളുമാണ് കുടുംബത്തിന്റെ പരാതിയിൽ പ്രധാനമായും ഉന്നയിക്കുന്നത്.

സംഭവത്തിൽ ചികിത്സാപ്പിഴവുണ്ടായിട്ടുണ്ടോയെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണെന്നും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ മാസം മാത്രം 20 ലേറെ ചികിത്സ പിഴവുകളും അനാസ്ഥകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യസംവിധാനത്തിന്റെ പ്രവർത്തനവും രോഗികളുടെ സുരക്ഷയും സംബന്ധിച്ച് ഇത്തരം സംഭവങ്ങൾ ഗൗരവമായ ചോദ്യങ്ങളുയർത്തുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Patient Dies After Surgery Negligence Alleged
Next Story