ഓറഞ്ച് തൊലി ഫേഷ്യൽ ടോണറാക്കാം; ഇതുമാത്രമല്ല, പൊടിക്കൈകൾ വേറെയുമുണ്ട്...
text_fieldsവിറ്റാമിൻ സി കൊണ്ട് സമ്പന്നമായ സിട്രസ് ഗണത്തിൽപെട്ട ഫ്രൂട്ട് ആണ് ഓറഞ്ച്. ഏറെ ഗുണങ്ങളുള്ള പഴമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. നാരുകൾ ഏറെയുള്ളതിനാൽ ഓറഞ്ച് കൊളസ്ട്രോൾ നിയന്ത്രിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ബലമുള്ള തലമുടിക്കുമെല്ലാം ഓറഞ്ച് ഉപകാരപ്പെടുന്നുണ്ട്.
ഇതുമാത്രമല്ല, പല ചർമ പ്രശ്നങ്ങൾക്കും ഓറഞ്ച് മികച്ച പരിഹാരമാണ്. ഓറഞ്ചിൽ അടങ്ങിയ സിട്രിക് ആസിഡ് ചർമത്തിലെ ബ്ലാക്ക്‌ഹെഡ്‌സ് നീക്കുകയും ചർമ്മത്തിലെ സുഷിരങ്ങൾ അടയുന്നത് തടയുകയും ചെയ്യുന്നു.
ഓറഞ്ചിന്റെ തൊലിയടക്കം പല ഗുണങ്ങൾക്കായി ഉപയോഗിക്കാം. ഓറഞ്ചിന്‍റെ തൊലി ഉപയോഗിച്ച് ഫേഷ്യൽ ടോണർ തയാറാക്കാം. ഓറഞ്ച് തൊലിയുടെ പൊടി റോസ് വാട്ടറിലും ഗ്ലിസറിനിലും കലർത്തി പുരട്ടുന്നത് ചർമ്മത്തിന് തിളക്കം നൽകും.
ഇതുകൊണ്ട് ഉണ്ടാക്കുന്ന ഹെയർ വാട്ടർ മുടിയുടെ വേരുകൾക്ക് ബലം നൽകുന്നതാണ്. ഓറഞ്ച് തൊലി പൊടിച്ച് തൈരിലോ കറ്റാർ വാഴ ജെല്ലിലോ ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കാം. താരൻ കുറയ്ക്കാൻ ഇത് സഹായിക്കും.
ഓറഞ്ച് തൊലി പൊടിച്ച് പഞ്ചസാരയും കുറച്ച് എണ്ണയും ചേർത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുന്നക് മുടി കൊഴിച്ചിൽ കുറയ്ക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

