Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗില്ലൻ ബാരെ സിൻഡ്രോം: വീണ്ടും മരണം

text_fields
bookmark_border
167 പേരാണ് ഈ രോഗം ബാധിച്ച് ചികിത്സയിലുള്ളത്
ഗില്ലൻ ബാരെ സിൻഡ്രോം: വീണ്ടും മരണം
cancel

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ ഗില്ലൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി. 37കാരനായ ഡ്രൈവറായ ഇദ്ദേഹം അപൂർവ നാഡീസംബന്ധിയായ അസുഖം കാരണം ചികിത്സയിലായിരുന്നു. ഇതോടെ ഈ അസുഖം ബാധിച്ചുള്ള മരണം ഏഴായി. 167 പേരാണ് ഈ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ താളംതെറ്റിക്കുകയാണ് ഗില്ലിൻ-ബാരെ സിൻഡ്രോം (ജി.ബി.എസ്) ചെയ്യുന്നത്. . ശ്വാസകോശത്തിലോ ദഹനനാളത്തിലോ അണുബാധയോടെയാണ് രോഗത്തിന്‍റെ ആരംഭം. പേശി ബലഹീനത, പനി, വയറിളക്കം, വയറുവേദന, ക്ഷീണം, കൈ കാൽ മരവിപ്പ് എന്നീ ലക്ഷണങ്ങളെല്ലാം കണ്ടേക്കാം. ഗുരുതരമായവരിൽ പക്ഷാഘാതം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.

ആർക്കും എപ്പോള്‍ വേണമെങ്കിലും ഈ രോഗം ബാധിക്കാൻ സാധ്യതയുണ്ട്. കൂടുതലും മുതിർന്നവരെയാണ് രോഗം ബാധിക്കുന്നത്. പലരിലും അസുഖം ആഴ്ചകൾ നീണ്ടുനിൽക്കാറുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - one more death by Guillain Barre Syndrome
Next Story