Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightയൂറോപ്പിലെ...

യൂറോപ്പിലെ പകുതിയിലധികം കോവിഡ്​ ബാധക്കും ഒമിക്രോൺ കാരണമാകും - യൂറോപ്യൻ യൂണിയൻ

text_fields
bookmark_border
യൂറോപ്പിലെ പകുതിയിലധികം കോവിഡ്​ ബാധക്കും ഒമിക്രോൺ കാരണമാകും - യൂറോപ്യൻ യൂണിയൻ
cancel

ബ്രസ്സൽസ്​​: ഏതാനും മാസങ്ങൾക്കുള്ളിൽ യൂറോപ്പിലെ മൊത്തം കോവിഡ്​ അണുബാധകളിൽ പകുതിയിലധികവും ഒമിക്രോൺ വകഭേദം മൂലമാകുമെന്ന്​ യൂറോപ്യൻ യൂണിയന്‍റെ പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു. അതേസമയം, ഈ മേഖലയിൽ ഗുരുതരമായ രോഗങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

യൂറോപ്പിൽ ഇതുവരെ ഡസൻ കണക്കിന്​ ആളുകളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്​. ഇന്ത്യയിലും യുകെയിലും ദക്ഷിണാഫ്രിക്കയിലുമടക്കം 30 രാജ്യങ്ങളിൽ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദം റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​.

ഡെൽറ്റയടക്കമുള്ള മുൻ വകഭേദങ്ങ​െള അപേക്ഷിച്ച്​ അതിവേഗം പടർന്നുപിടിക്കുന്നതും ഗുരുതരമാകുന്നതുമാണ്​ ഒമിക്രോൺ വകഭേദമെന്നാണ്​ പ്രാഥമിക​ വിലയിരുത്തൽ. ജനുവരി അവസാനത്തോടെ ഡെൽറ്റാ വകഭേദത്തിന്‍റെ സ്ഥാനത്തേക്ക്​ ഒമിക്രോൺ വരുമെന്ന് ഫ്രഞ്ച് സർക്കാരിന്‍റെ ഉന്നത ശാസ്ത്ര ഉപദേഷ്ടാവ് ജീൻ ഫ്രാങ്കോയിസ് ഡെൽഫ്രാസി വ്യാഴാഴ്ച പറഞ്ഞിരുന്നു.

അതേസമയം, ഒമിക്രോണിന്‍റെ ശക്​തമായ വ്യാപനശേഷിക്ക്​ ഇപ്പോൾ വ്യക്തമായ തെളിവില്ലെന്ന്​ ലോകാരോഗ്യ സംഘടനയുടെ കോവിഡുമായി ബന്ധപ്പെട്ട പ്രധാന വ്യക്തിയായ മരിയ വാൻ കെർഖോവ്​ അറിയിച്ചിട്ടുണ്ട്​. ദിവസങ്ങൾക്കുള്ളിൽ അത്​ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:European UnionEurope​Covid 19OmicronECDC
News Summary - Omicron may soon cause over half of COVID infections in Europe says EU
Next Story