ഒമിക്രോൺ: കേരളത്തിൽനിന്ന് പരിശോധനക്കയച്ച എട്ട് സാമ്പിളുകൾ നെഗറ്റിവ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ ജനിതക പരിശോധനക്കയച്ച എട്ടുപേരുടെ സാമ്പിളുകൾ നെഗറ്റിവ്. കോഴിക്കോട്- രണ്ട്, മലപ്പുറം -രണ്ട്, എറണാകുളം-രണ്ട്, തിരുവനന്തപുരം- ഒന്ന്, പത്തനംതിട്ട -ഒന്ന് എന്നിങ്ങനെ സാമ്പിളുകളാണ് നെഗറ്റിവായത്. ആകെ 10 പേരുടെ സാമ്പിൾ അയച്ചതിൽ രണ്ടുപേരുടേത് വരാനുണ്ട്.
ഹൈറിസ്‌ക് രാജ്യങ്ങളില്‍നിന്ന് വരുന്നവരില്‍ ആർ.ടി.പി.സി.ആർ പോസിറ്റിവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനക്ക് അയക്കുന്നത്. രാജീവ് ഗാന്ധി സെൻറര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ലാബിലാണ് പരിശോധന. ഹൈറിസ്‌ക് രാജ്യത്തുനിന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേര്‍ന്ന ഒരാള്‍ക്കുകൂടി കോവിഡ് പോസിറ്റിവായ സാഹചര്യത്തിൽ ഇദ്ദേഹത്തിെൻറ സാമ്പിളുകളും ഒമിക്രോണ്‍ ജനിതക പരിശോധനക്ക് അയച്ചിട്ടുണ്ട്.
ഒമിേക്രാൺ ഭീതിയുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ കർശന നിരീക്ഷണമാണുള്ളത്. വിദേശ രാജ്യങ്ങളില്‍നിന്ന് എത്തുന്നവരില്‍ കോവിഡ് പോസിറ്റിവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്കും ഒമിക്രോൺ ബാധിത രാജ്യങ്ങളില്‍നിന്ന് വരുന്നവരില്‍ നെഗറ്റിവാകുന്നവരെ ഹോം ക്വാറൻറിനിലേക്കും മാറ്റുകയാണ്. വിമാനത്താവളങ്ങളിൽ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്കും ആരോഗ്യനില വിലയിരുത്തുന്നതിനും കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

