ഒമിക്രോൺ: ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
text_fieldsന്യൂഡൽഹി: ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ ജില്ല അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രജേഷ് ഭൂഷൻ കത്തയച്ചു. കേരളം, മിസോറം, സിക്കിം സംസ്ഥാനങ്ങളിലായി എട്ടു ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
ഏഴു സംസ്ഥാനങ്ങളിലായി 19 ജില്ലകളിൽ അഞ്ചു ശതമാനത്തിനും 10 ശതമാനത്തിനും ഇടയിലാണ് പോസിറ്റിവിറ്റി നിരക്ക്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിൽ ഉയരുകയോ 60 ശതമാനം ആശുപത്രി ബെഡുകൾ ഉപയോഗിക്കേണ്ടി വരുകയോ ചെയ്യുന്ന പ്രദേശങ്ങളിൽ രാത്രി കർഫ്യൂ, ആളുകൾ ഒത്തുചേരുന്നതിന് നിയന്ത്രണം, കല്യാണമടക്കമുള്ള ചടങ്ങുകൾക്ക് പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം തുടങ്ങിയവ നടപ്പാക്കാമെന്നും രാജേഷ് ഭൂഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.



