Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഒമിക്രോൺ ബി.എ 4, ബി.എ5...

ഒമിക്രോൺ ബി.എ 4, ബി.എ5 വകഭേദങ്ങൾ കോവിഡ് തരംഗമുണ്ടാക്കില്ലെന്ന്

text_fields
bookmark_border
ഒമിക്രോൺ ബി.എ 4, ബി.എ5 വകഭേദങ്ങൾ കോവിഡ്  തരംഗമുണ്ടാക്കില്ലെന്ന്
cancel
Listen to this Article

ന്യൂഡൽഹി: ഒമിക്രോൺ ബി.എ4, ബി.എ5 വകഭേദങ്ങൾ കോവിഡ് തരംഗമുണ്ടാക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ടാസ്ക് ഫോഴ്സ് കോ-ചെയർമാൻ ഡോ. രാജീവ് ജയദേവൻ. എന്നാൽ, ജാഗ്രത കൈവിടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സൗത്ത് ആഫ്രിക്കയിൽ ബി.എ 4, ബി.എ 5 വകഭേദങ്ങൾ കോവിഡ് കണക്കുകൾ കൂടാൻ കാരണമായെങ്കിലും പെട്ടെന്നുതന്നെ അത് കുറഞ്ഞു. കൂടാതെ ബി.എ 4, ബി.എ 5 എന്നിവ പുതിയ വൈറസുകളല്ലെന്നും ഇവ ഒമിക്രോൺ വകഭേദത്തിന്‍റെ ഉപവംശങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.എ 4, ബി.എ 5 ഒമിക്രോൺ വകഭേദങ്ങൾ ദക്ഷിണാഫ്രിക്ക‍യിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. തുടർന്ന് പല രാജ്യങ്ങളിലും കണ്ടെത്തി. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് തമിഴ്നാട്ടിലും തെലങ്കാനയിലുമാണ്.

അതേസമയം കോവിഡ് ബാധിതരുടെ എണ്ണവും മരണവും കുറഞ്ഞത് ബി.എ 4, ബി.എ 5 വകഭേദങ്ങൾ അപകടകാരികളല്ല എന്ന് അർഥമാക്കുന്നില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmicronCovid 19BA.4BA.5
News Summary - Omicron BA.4 and BA.5 variants of COVID-19 will not lead to surge in cases but stay vigilant, says Expert
Next Story