വിമാനത്താവളങ്ങളിൽ ക്രമീകരണം; പോസിറ്റിവാകുന്നവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റും
text_fieldsതിരുവനന്തപുരം: ഒമിക്രോണ്‍ പശ്ചാത്തലത്തിൽ യാത്രക്കാരെ സുരക്ഷിതമായി സ്വീകരിക്കാൻ ആരോഗ്യവകുപ്പിെൻറ പ്രത്യേക ക്രമീകരണം. വിദേശരാജ്യങ്ങളില്‍നിന്ന് എത്തുന്നവരില്‍ പോസിറ്റിവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്കും റിസ്ക് രാജ്യങ്ങളില്‍നിന്ന് വരുന്നവരില്‍ നെഗറ്റിവാകുന്നവരെ ഹോം ക്വാറൻറീനിലേക്കും മാറ്റാനാണ് തീരുമാനം.
നേരത്തേ രോഗബാധിതരെ കണ്ടെത്തുകയും വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും രോഗവ്യാപനം തടയുകയുകയുമാണ് ലക്ഷ്യം. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ആര്.ടി.പി.സി.ആര് പരിശോധനക്കും ആരോഗ്യനില വിലയിരുത്താനും കിയോസ്കുകള്‍ സ്ഥാപിച്ചു.
യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് അഞ്ചുമുതല്‍ 10 വരെ കിയോസ്കുകള്‍ ഒരുക്കും. ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ അമ്മമാരും കുഞ്ഞുങ്ങളും, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, വയോജനങ്ങള്‍, ഇവരുമായി വരുന്ന കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് പരിശോധനക്ക് മുന്‍ഗണന നല്‍കും.
രോഗബാധിതരെ സുരക്ഷാ മാനദണ്ഡങ്ങളോടെ ആംബുലന്‍സിന് പ്രത്യേക വാര്‍ഡുകളില്‍ എത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

