നിപ പ്രതിരോധം ഊർജിതമാക്കും
text_fieldsകൽപറ്റ: സുല്‍ത്താന്‍ബത്തേരിയില്‍ വവ്വാലുകളില്‍ നിപ വൈറസിന്റെ ആന്റിബോഡിയുടെ സാന്നിധ്യമുള്ളതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
കോഴിക്കോട് ജില്ലയില്‍ സെപ്റ്റംബര്‍ മാസം നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഐ.സി.എം.ആര് നടത്തിയ പരിശോധനയിലാണ് നിപ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യങ്ങള്‍ നിലവിലില്ല. നിപ പോലുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതലെടുക്കാനും പകരുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ജില്ലയില്‍ വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങള്‍ എതൊക്കെയാണെന്ന് കണ്ടെത്തുന്നതിന് മാപ്പിങ് നടത്തും. വവ്വാലുകളെ ആട്ടിയകറ്റുന്നതും ആക്രമിക്കുന്നതും ഗുണമല്ല, ദോഷമാണുണ്ടാക്കുക എന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിപുലമായ രീതിയില്‍ ബോധവത്കരണം നടത്തും. വനാതിര്‍ത്തികളിൽ താമസിക്കുന്നവരെ നിരീക്ഷിക്കും. നിപ പ്രതിരോധം ഊർജിതമാക്കുംഅനിമല് സർവെയ്ലെന്‍സ് നടത്തും. യോഗത്തില്‍ കലക്ടര്‍ ഡോ. രേണുരാജ്, സബ് കലക്ടര്‍ ആര്. ശ്രീലക്ഷ്മി, എ.ഡി.എം എന്‍. ഐ. ഷാജു, ഡി.എം.ഒ ഡോ. പി. ദിനീഷ്, ഡി.പി.എം സമീഹ സെയ്തലവി, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

