എൽ.ഡി.എൽ കൊളസ്ട്രോൾ 60 ശതമാനം കുറക്കുന്ന മരുന്നിന്റെ പരീക്ഷണം പുരോഗമിക്കുന്നു; ഹൃദയാഘാത സാധ്യത കുറക്കുമെന്ന് വിദഗ്ധർ
text_fieldsചീത്ത കൊളസ്ട്രോളായ എൽ.ഡി.എല്ലിന്റെ അളവ് കുറക്കുന്ന മരുന്നിന്റെ പരീക്ഷണം പുരോഗമിക്കുന്നു. എൽ.ഡി.എൽ അളവ് 60 ശതമാനം വരെ കുറക്കുന്ന മരുന്നിന്റെ പരീക്ഷണമാണ് പുരോഗമിക്കുന്നത്. മരുന്നിന്റെ പരീക്ഷണം മൂന്നാംഘട്ടത്തിലെത്തിയെന്നാണ് വിദഗ്ധർ അറിയിക്കുന്നത്. ക്ലിനിക്കൽ ട്രയലിന് ശേഷം മരുന്ന് വിപണിയിലേക്ക് എത്തിക്കും.
പുതിയ ഗുളികയായ എൻലിസിറ്റൈഡ് ശരീരത്തിന്റെ കൊളസ്ട്രോൾ നീക്കം ചെയ്യാനുള്ള കഴിവ് പരിമിതപ്പെടുത്തുന്ന PCSK9 എന്ന കരൾ പ്രോട്ടീനെ തടയുന്നു. ഇത് തടയുകവഴി എൽ.ഡി.എല്ലിന്റെ അളവ് ശരീരത്തിൽ കുറയുന്നു. 70 ശതമാനം വരെ എൽ.ഡി.എല്ലിന്റെ അളവ് ഈ രീതിയിൽ കുറക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതുവഴി ഹൃദയാഘാത സാധ്യതയും കുറക്കാൻ കഴിയുമെന്ന് മാക്സ് ഹെൽത്ത് കെയറിലെ ബൽബീർ സിങ് പറഞ്ഞു.
മരുന്നിന്റെ നിലവിലെ പരീക്ഷണങ്ങളിൽ 60 ശതമാനം കൊളസ്ട്രോൾ ഇത്തരത്തിൽ കുറക്കാൻ സാധിച്ചിട്ടുണ്ട്. 24 ആഴ്ചകൾ കൊണ്ടാണ് കൊളസ്ട്രോൾ കുറക്കാൻ കഴിഞ്ഞത്. മരുന്ന് ഇഞ്ചക്ട് ചെയ്യുന്നതിനേക്കാൾ ഗുളികയായി കഴിക്കുന്നതെന്നും കൂടുതൽ ഗുണകരമെന്നും പരീക്ഷണങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.
2,912 പേരിലാണ് പരീക്ഷണം നടത്തിയത്. 14 രാജ്യങ്ങളിലെ ആളുകളിലാണ് പരീക്ഷണം നടത്തിയത്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സയിന്റിഫിക് സെഷനിൽ മരുന്നിന്റെ ഫലങ്ങൾ അവതരിപ്പിച്ചു. അടുത്ത വർഷത്തോടെ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

