Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightപുതിയ കോവിഡ്​...

പുതിയ കോവിഡ്​ വകഭേദത്തിന്‍റെ പേര്​ 'ഒമൈക്രോൺ'; കൂടുതൽ രോഗബാധിതരും ചെറുപ്പക്കാർ

text_fields
bookmark_border
omicron virus
cancel
camera_alt

ചിത്രം:  Jerome Delay/Associated Press

ജനീവ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് (ബി.1.1.529)​ 'ഒമൈക്രോൺ' എന്ന് പേരിട്ടു. വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് പുതിയ വകഭേദത്തെ ഏറ്റവും വേഗത്തിൽ പടരുന്ന ഇനമെന്ന വിഭാഗത്തിൽ പെടുത്തിയത്​. അന്താരാഷ്ട്രതലത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് ഒമൈക്രോൺ എന്ന്​ ലോകാരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

നിലവിൽ ഏറ്റവും വ്യാപനശേഷിയുള്ളതായി കണക്കാക്കിയിട്ടുള്ള ഡെൽറ്റ വകഭേദവും ഈ വിഭാഗത്തിലാണ്​. അതിവേഗ മ്യൂ​േട്ടഷൻ (രൂപമാറ്റം) സംഭവിക്കുന്ന വൈറസ്, ശരീരത്തിലേക്ക്​ കടക്കാൻ സഹായിക്കുന്ന വൈറസി‍െൻറ സ്​പൈക്ക്​ പ്രോട്ടീനിൽ മാത്രം 30 പ്രാവശ്യം മ്യൂ​േട്ടഷൻ സംഭവിക്കും. കൂടുതൽ രോഗബാധിതരും ചെറുപ്പക്കാർ.

ഒമൈക്രോൺ പടർന്നുപിടിക്കുന്നത്​ തടയാൻ രാജ്യങ്ങൾ വിമാന സർവീസുകൾ റദ്ദാക്കി. പുതിയ വകഭേദം കണ്ടെത്തിയ വാർത്തക്ക്​ പിന്നാലെ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞു. ഒമൈക്രോണിന്‍റെ വരവ്​ സ്​റ്റോക്​ മാർക്കറ്റിലും പ്രതിഫലിച്ചു.

ആദ്യം കണ്ടത്​ ദക്ഷിണാഫ്രിക്കയിൽ

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ്​ ജ​നി​ത​ക​മാ​റ്റം വ​ന്ന പു​തി​യ വൈ​റ​സി​നെ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. ബി.1.1.529 ​ആ​ദ്യം ക​ണ്ട ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ പു​തി​യ ജ​നി​ത​ക വ​ക​ഭേ​ദം പി​ടി​കൂ​ടി​യ​വ​രു​ടെ എ​ണ്ണം നൂ​റോ​ളം വ​രും. പൂ​ർ​ണ വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്കും പി​ടി​പെ​ട്ടു. ബോ​ട്​​സ്​​വാ​ന​യി​ൽ നാ​ല്. ഫൈ​സ​ർ വാ​ക്​​സി​ൻ എ​ടു​ത്ത ര​ണ്ടു​പേ​ർ​ക്കാ​ണ്​ ഹോ​​ങ്കോ​ങ്ങി​ൽ വൈ​റ​സ്​ ബാ​ധ.

എങ്ങനെ ഉണ്ടായി?

എ​ച്ച്.​ഐ.​വി/​എ​യ്​​ഡ്​​സ്​ ബാ​ധി​ത​രെ​പ്പോ​ലെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​രി​ൽ ഉ​ണ്ടാ​യ ക​ടു​ത്ത അ​ണു​ബാ​ധ​യി​ൽ​നി​ന്നാ​കാം വൈ​റ​സി​െൻറ ജ​നി​ത​ക മാ​റ്റ​മെ​ന്ന്​ വി​ദ​ഗ്​​ധ​ർ ക​രു​തു​ന്നു. ഹോ​​ങ്കോ​ങ്, ബോ​ട്​​​സ്​​വാ​ന, ഇ​സ്രാ​യേ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞ 'ഒമൈക്രോൺ​' ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​ച്ചി​രി​ക്കാ​മെ​ന്നും ആ​ശ​ങ്ക​യു​ണ്ട്.

നിരീക്ഷണം കർക്കശമാക്കി ഇന്ത്യ

അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ പ​ഴ​യ​പ​ടി പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​ന്ത്യ ഒ​രു​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ്​ പു​തി​യ വി​വ​രം. വി​സ നി​യ​​ന്ത്ര​ണം ഇ​ള​വു​ചെ​യ്​​ത്​ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്ക്​ വാ​തി​ൽ തു​റ​ന്ന​ത്​ ഈ​യി​ടെ​യാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക, ബോ​ട്​​​സ്​​വാ​ന, ഹോ​​ങ്കോ​ങ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​ന്ത്യ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​വ​രെ ക​ർ​ക്ക​ശ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കും. കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ കി​ട്ടാ​തെ പു​തി​യ വൈ​റ​സ്​ വ​ക​ഭേ​ദ​ത്തെ​ക്കു​റി​ച്ച്​ പ്ര​തി​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​തി​രു​വി​ട്ട ആ​ശ​ങ്ക​ക്ക്​ അ​ടി​സ്​​ഥാ​ന​മി​ല്ലെ​ന്നും ഡ​ൽ​ഹി ജീ​നോ​മി​ക്​​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഡ​യ​റ​ക്​​ട​ർ ഡോ. ​അ​നു​രാ​ഗ്​ അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

വിമാന വിലക്ക്​ പ്രഖ്യാപിച്ച്​ രാജ്യങ്ങൾ

യു.​കെ, സിം​ഗ​പ്പൂ​ർ, ഇ​സ്രാ​യേ​ൽ, ജ​ർ​മ​നി, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ൾ ദ​ക്ഷി​ണാ​​ഫ്രി​ക്ക, ബോ​ട്​​​സ്​​വാ​ന, മ​റ്റ്​ നാ​ല്​ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ വി​ല​ക്കി. തി​ര​ക്കി​ട്ട്​ തീ​രു​മാ​ന​മെ​ടു​ത്ത​തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ര​തി​ഷേ​ധി​ച്ചു. മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി നേ​രി​ടു​ന്ന ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന്​ ക​ര​ക​യ​റാ​നു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തീ​വ്ര​ശ്ര​മ​ങ്ങ​ൾ പു​തി​യ വൈ​റ​സി​െൻറ വ​ര​വോ​ടെ പാ​ളം തെ​റ്റി. അ​വി​ടേ​ക്കു​ള്ള ടൂ​റി​സ്​​റ്റു​ക​ളി​ൽ ന​ല്ല പ​ങ്കും യു.​കെ​യി​ൽ​നി​ന്നാ​ണ്.

പഠിക്കാനുണ്ട്​ –ലോകാരോഗ്യ സംഘടന

'ഒമൈക്രോൺ​' എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ​ഠ​നം ആ​വ​ശ്യ​മു​ണ്ടെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്​​ത​മാ​ക്കി. വ​ക​ഭേ​ദ​ത്തെ​ക്കു​റി​ച്ച്​ കേ​ൾ​ക്കു​ന്ന മാ​ത്ര​യി​ൽ അ​തി​ർ​ത്തി അ​ട​ക്കു​ന്ന രീ​തി പാ​ടി​ല്ലെ​ന്നും ഡ​ബ്ല്യു.​എ​ച്ച്.​ഒ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇതി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ര​ണ്ടാ​ഴ്​​ച​യെ​ങ്കി​ലും വേ​ണ​മെ​ന്ന്​ ഫൈ​സ​ർ ക​മ്പ​നി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:who​Covid 19Omicron
News Summary - New Covid varient Named Omicron Classified As Variant Of Concern WHO
Next Story