Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

97 ദിവസത്തിന് ശേഷം ഇന്ത്യയിൽ 300ലേറെ പുതിയ കോവിഡ് കേസുകൾ

text_fields
bookmark_border
More than 300 new covid cases in India after 97 days
cancel

ന്യൂഡൽഹി: 97 ദിവസത്തിന് ശേഷം ഇന്ത്യയിൽ 300ലേറെ പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. നിലവിലുള്ള കേസുകൾ 2,686 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 334 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

മരണനിരക്ക് 5,30,775 ആയും ഉയർന്നു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ രണ്ട് മരണവും കേരളത്തിൽ ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

രോഗമുക്തി നേടിയവരുടെ എണ്ണം 4,41,54,035 ആയി ഉയർന്നപ്പോൾ മരണനിരക്ക് 1.19 ശതമാനമാണ്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 220.63 കോടി ഡോസ് കോവിഡ് വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - More than 300 new covid cases in India after 97 days
Next Story