ആന്റി വൈറൽ മരുന്ന് കോവിഡ് ശമനം വേഗത്തിലാക്കുമെന്ന് പഠനം
text_fieldsകോവിഡിന് ആന്റി വൈറൽ മരുന്ന് രോഗശമനം വേഗത്തിലാക്കുന്നുവെന്ന് പഠനം. കോവിഡ് വാക്സിൻ എടുത്ത ശേഷം രോഗം വന്ന 25,000 ഓളം പേരിൽ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. കോവിഡ് ഒമിക്രോൺ വകഭേദം ബാധിച്ച രോഗികളിൽ അഞ്ചു ദിവസം വീട്ടിൽ തന്നെ മരുന്ന് നൽകികൊണ്ട് നടത്തിയ പരീക്ഷണമാണിത്. ‘മാൽനുപിറവിർ’(Molnupiravir) എന്ന ആന്റി വൈറൽ മരുന്നാണ് രോഗികൾക്ക് ദിവസവും രണ്ടു നേരം വീതം നൽകിയത്.
മരുന്ന് പരീക്ഷണത്തിന് തെരഞ്ഞെടുത്തത് രോഗത്താൽ അപകട സാധ്യത കൂടുതലുള്ളവരെയാണ്. പ്രായക്കൂടുതൽ കാരണമോ, മറ്റ് അസുഖങ്ങൾ മൂലമോ ആശുപത്രി ചികിത്സ വേണ്ടി വരുന്നവർ, മരണ സാധ്യത കൂടുതലുള്ളവർ എന്നിവരിലായിരുന്നു ആന്റി വൈറൽ മരുന്ന് പരീക്ഷണം. ഇവരിൽ ചെറുതായിയോ അതിഗുരുതരമാകാത്ത അവസ്ഥയിലോ കോവിഡ് ബാധിച്ചപ്പോൾ ആന്റി വൈറൽ മരുന്ന് നൽകിയപ്പോൾ രോഗം ഭേദമാകുന്നത് വേഗത്തിലായി.
കോവിഡ് ഉള്ളപ്പോൾ ആന്റി വൈറൽ മരുന്ന് സ്വീകരിച്ചവരെ കോവിഡ് സമയം പ്രത്യേക പരിചരണം ലഭിച്ചവരുമായാണ് താരതമ്യം ചെയ്തിട്ടുള്ളത്.
പരീക്ഷണത്തിൽ നിന്ന് രോഗികൾ ആശുപത്രിയിൽ അഡ്മിറ്റാകേണ്ട സാഹചര്യം കുറക്കാൻ ആൻറി വൈറൽ മരുന്നായ മാൽനുപിറവിറിന് സാധിച്ചിട്ടുണ്ടെന്ന് വ്യക്തമായി. എന്നാൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരിൽ മരണ നിരക്ക് കുറക്കാൻ മരുന്നിന് ആയിട്ടില്ല.
പുതിയ പഠനങ്ങൾ പറയുന്നത്, ആന്റി വൈറൽ മരുന്ന് രോഗം ഭേദമാകുന്നതിനുള്ള സമയം നാലു ദിവസത്തോളം കുറക്കുന്നുവെന്നാണ്. അതോടൊപ്പം ശരീരത്തിൽ ബാധിക്കുന്ന വൈറസിന്റെ അളവിലും കുറവുണ്ടാകുന്നു.
മരുന്ന് വിലകൂടിയതായതിനാൽ, എല്ലാ ജനതക്കും ഈ മരുന്ന് നൽകാമെന്നതല്ല, അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാം എന്നാണ് പഠനത്തിന്റെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

