ചെറിയൊരു മുഴയില്‍ നിന്ന് കാൻസറിലേക്ക്; ശ്രദ്ധിക്കാം പുരുഷന്മാരിലെ സ്തനാർബുദം
text_fieldsഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ സ്താനാര്‍ബുദം മൂലമുള്ള മരണം 1%-3% വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ. 0.5% പുരുഷന്മാരിലും സ്തനാര്‍ബുദം കാണപ്പെടുന്നു. പുരുഷന്മാരിൽ സ്തനാർബുദം അപൂർവമാണെങ്കിലും ഇത് ശ്രദ്ധിക്കേണ്ടതും നേരത്തേ കണ്ടെത്തേണ്ടതും വളരെ പ്രധാനമാണ്. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ പുരുഷന്മാരിൽ സ്തനകോശങ്ങൾ കുറവായതുകൊണ്ട് ചെറിയ മുഴകൾ പോലും പെട്ടെന്ന് മറ്റ് കോശങ്ങളിലേക്ക് പടരാനുള്ള സാധ്യതയുണ്ട്.
സ്തനത്തിൽ മുഴയുണ്ടാകുന്നത് ഇതിന്‍റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. പുരുഷന്മാരിൽ സ്തനകലകൾ കുറവായതുകൊണ്ട് ചെറിയ മുഴകൾ പോലും എളുപ്പത്തിൽ കണ്ടെത്താൻ സാധ്യതയുണ്ട്. മുലക്കണ്ണിൽ ചുവപ്പ്, സ്തനങ്ങളുടെ രൂപത്തിലോ വലുപ്പത്തിലോ മാറ്റങ്ങൾ,സ്തനത്തിലോ കക്ഷത്തിനടിയിലോ വേദന, കക്ഷത്തിലെ ലിംഫ് നോഡുകളിൽ വീക്കം ഇവയൊക്കെ സ്താനാര്‍ബുദ ലക്ഷണങ്ങളാണ്.
സിറോസിസ് പോലുള്ള രോഗങ്ങൾ പുരുഷന്മാരിൽ ഈസ്ട്രജന്റെ അളവ് കൂട്ടുകയും പുരുഷ ഹോർമോണുകൾ കുറക്കുകയും ചെയ്യുന്നതിനാൽ സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു. നേരത്തെ നെഞ്ചിന് റേഡിയേഷൻ ചികിത്സ ചെയ്തവർക്ക് സ്തനാർബുദം വരാൻ സാധ്യതയുണ്ട്. അമിത ശരീരഭാരം ഈസ്ട്രജൻ ഹോർമോണിന്റെ ഉത്പാദനം വർധിപ്പിച്ച് സ്തനാർബുദത്തിന് കാരണമാവാം.വൃഷണങ്ങളെ ബാധിക്കുന്ന ചില ശസ്ത്രക്രിയകളോ രോഗങ്ങളോ പുരുഷന്മാരിൽ സ്തനാർബുദ സാധ്യത വർധിപ്പിച്ചേക്കാം.
ജീവിത സാഹചര്യങ്ങളിലൂടെയോ ജനിതക കാരണങ്ങളാലോ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കാന്‍സര്‍ രോഗം ഉണ്ടാകാം. അതിനാല്‍ കാന്‍സറിനെ ജീവിത ശൈലിയിലൂടെ പ്രതിരോധിക്കുന്നതിനോടൊപ്പം ആരംഭ ദിശയിലേ കണ്ടുപിടിച്ച് പൂര്‍ണ്ണമായി ചികിത്സിച്ച് ഭേദമാക്കാനും വേണ്ട അവബോധം ജനങ്ങളില്‍ സൃഷ്ടിക്കേണ്ടതുണ്ട്. പുരുഷന്മാരിലെ സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കുമെങ്കിലും സ്ത്രീകളിലെ സ്തനാർബുദ ലക്ഷണങ്ങളുമായി ഇതിന് സാമ്യമുണ്ട്. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കേണ്ടതാണ്. സ്തനാർബുദം നേരത്തേ കണ്ടെത്തുന്നത് ഫലപ്രദമായ ചികിത്സക്കും രോഗശമനത്തിനും സഹായിക്കും. സ്തനാര്‍ബുദം സ്വയം പരിശോധനയിലൂടെ തുടക്കത്തിലെ തന്നെ കണ്ടുപിടിച്ചാല്‍ 100% ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

