നാദാപുരത്ത് അഞ്ചാംപനി; പ്രതിരോധം ശക്തമാക്കി
text_fieldsനാദാപുരം: കോഴിക്കോട് നാദാപുരത്ത് അഞ്ചാംപനി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി. ആറ്, ഏഴ്, 19 വാർഡുകളിലായി എട്ടു കേസുകളും വളയത്തും പുറമേരിയിലുമായി രണ്ടു കേസുകളുമാണ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ വീടുകയറിയുള്ള ബോധവത്കരണം ഇന്ന് രാവിലെ മുതൽ ആരംഭിച്ചു.
പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്തവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സ്കൂൾ, വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ബോധവത്കരണം പുരോഗമിക്കുന്നത്. കുത്തിവെപ്പുകൾ സ്വീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ആരോഗ്യവകുപ്പും പഞ്ചായത്ത് ഭരണ സമിതിയും ആവശ്യപ്പെട്ടു.
ചെറിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന രോഗം ഗൗരവതരത്തിലേക്ക് മാറി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്നാണ് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ രക്തസാമ്പിളുകളുടെ പരിശോധന ഫലം വരാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

