Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ചാംപനി വ്യാപിക്കുന്നു; നഷ്ടമായത് മൂന്ന് കുട്ടികളുടെ ജീവൻ

text_fields
bookmark_border
അഞ്ചാംപനി വ്യാപിക്കുന്നു; നഷ്ടമായത് മൂന്ന് കുട്ടികളുടെ ജീവൻ
cancel

കോഴിക്കോട്: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാംപനി വ്യാപിക്കുന്നു. ഈ വർഷം ഒക്ടോബർ രണ്ട് വരെ 477 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 940 പേർക്ക് രോഗം സംശയിക്കുന്നുമുണ്ട്. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷത്തേക്കാൾ ഗണ്യമായ തോതിലാണ് ഇത്തവണ രോഗം വ്യാപിക്കുന്നത്. കഴിഞ്ഞ വർഷം 37 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. 331 പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടുകയും ചെയ്തിരുന്നു.

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ മാസം ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം രോഗം സംശയിക്കപ്പെട്ടവരിൽ മറ്റ് രണ്ട് കുട്ടികൾക്കും ജീവൻ നഷ്ടമായി.രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം അഞ്ചാംപനി അഥവാ മീസിൽസ് ബാധിച്ചവരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്.

കടുത്ത പനിയും ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന തടിപ്പുകളുമാണ് പ്രധാന ലക്ഷണങ്ങൾ. രോഗനിർണ്ണയവും ശരിയായ ചികിത്സയും വൈകിയാൽ മരണം വരെ സംഭവിച്ചേക്കാം. പ്രതിരോധ വാക്സിൻ കൃത്യമായി എടുക്കുകയാണ് അഞ്ചാംപനിയെ പ്രതിരോധിക്കാനുള്ള മാർഗ്ഗം. എന്നാൽ ഇക്കാര്യത്തിൽ വീഴ്ചകൾ സംഭവിക്കുന്നതായി രോഗവ്യാപനത്തിന്റെ തോത് വ്യക്തമാക്കുന്നു. കുട്ടികളിൽ ഒൻപതാം മാസത്തിലും 16 മുതൽ 24 വരെയുള്ള മാസങ്ങൾക്കിടയിലുമാണ് മീസിൽസ് റുബെല്ല വാക്സിൻ നൽകേണ്ടത്. കോഴിക്കോട്ട് മറ്റ് അസുഖങ്ങൾ കാരണം വാക്സിൻ സ്വീകരിക്കാൻ കഴിയാതിരുന്ന കുട്ടിയാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Measles is spreading
Next Story