Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകോവിഷീൽഡ്​...

കോവിഷീൽഡ്​ വാക്സിനെടുത്ത ശേഷം ആന്‍റിബോഡിയുണ്ടായില്ല; പരാതിയിൽ പൂനെവാലക്ക്​ സമൻസ്​

text_fields
bookmark_border
adar poonawalla
cancel

ന്യൂഡൽഹി: കോവിഷീൽഡ്​ വാക്സിന്‍റെ ആദ്യ ഡോസ്​ എടുത്തതിന്​ ശേഷം ആന്‍റിബോഡിയുണ്ടായില്ലെന്ന പരാതിയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട്​ ചെയർമാൻ അദാർ പൂനെവാലക്ക്​ കോടതി സമൻസ്​. ലഖ്​നോ ജില്ലാ സെഷൻസ്​ കോടതിയാണ്​ പൂനെവാലക്കും മറ്റ്​ ഏഴ്പേ​ർക്കും സമൻസ്​ നൽകിയത്​.

ലഖ്​നോവിലെ അഷിയാന പൊലീസ്​ സ്​റ്റേഷനിലാണ്​ ഇതുസംബന്ധിച്ച പരാതി ലഭിച്ചത്​. ഡി.സി.ജി.എ ഡയറക്ടർ, ആരോഗ്യ ജോയിന്‍റ്​ സെക്രട്ടറി ലവ്​ അഗർവാൾ, ഐ.സി.എം.ആർ ഡയറക്ടർ ബൽറാം ഭാർഗവ, ദേശീയ ആരോഗ്യമിഷൻ ഡയറക്ടർ അപർണ്ണ ഉപാധ്യായ തുടങ്ങിയവർക്കാണ്​ സമൻസ്​.

ഏപ്രിൽ എട്ടിനാണ്​ പരാതിക്കാരനായ പ്രതാപ്​ ചന്ദ്രൻ വാക്സിൻ സ്വീകരിച്ചത്​. തുടർന്ന്​ സർക്കാർ അംഗീകാരമുള്ള ലാബിൽ നിന്ന്​ ആന്‍റിബോഡി ടെസ്റ്റ്​ നടത്തി. പരിശോധനയിൽ ഇയാളുടെ ശരീരത്തിൽ ആന്‍റിബോഡി ഇ​ല്ലെന്ന്​ കണ്ടെത്തി. ഇതിനൊപ്പം രക്​തത്തിലെ പ്ലേറ്റ്​ലെറ്റിന്‍റെറ തോതും കുറഞ്ഞുവെന്നും ഇയാൾ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adar Poonawalla
News Summary - Lucknow court summons Serum Institute CEO Adar Poonawalla
Next Story