ഒറ്റപ്പെടൽ, വിഷാദം... ഓരോ മണിക്കൂറിലും 100 പേർ വീതം മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന
text_fieldsജനീവ: ഒറ്റപ്പെടൽ മൂലമുള്ള വിഷാദ രോഗത്തിന് അടിമയായി മരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്. ഏകാന്തത മൂലം ഓരോ മണിക്കൂറിലും നൂറ് പേര്‍ മരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. ലോകത്തില്‍ ആറില്‍ ഒരാള്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്.
ഒറ്റപ്പെടല്‍ മൂലം ഒരു വര്‍ഷം 8,71,000ല്‍ കൂടുതൽ മരണം നടക്കുന്നു. മുതിര്‍ന്നവരില്‍ മൂന്നിലൊരാളും കൗമാരക്കാരില്‍ നാലിലൊരാളും സാമൂഹിക ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്. 13 മുതല്‍ 29 വരെ പ്രായമുള്ളവരില്‍ 17 മുതല്‍ 21 ശതമാനം പേരാണ് ഒറ്റപ്പെടല്‍ അനുഭവിക്കുന്നത്. അവികസിത രാജ്യങ്ങളില്‍ 24 ശതമാനവും വികസിത രാജ്യങ്ങളില്‍ 11 ശതമാനവുമാണ് ഒറ്റപ്പെടലിന്റെ കണക്ക്.
ശക്തമായ സാമൂഹിക ബന്ധങ്ങൾ നല്ല ആരോഗ്യത്തിനും ദീർഘായുസിനും കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ സാമൂഹിക ബന്ധത്തെക്കുറിച്ചുള്ള കമീഷൻ റിപ്പോർട്ടിൽ പറയുന്നു.
ഓരോരുത്തരും ഏകാന്തത അനുഭവിക്കുന്നത് പല കാരണങ്ങളാലാണ്. കോവിഡ് ഏകാന്തതയുടെ തീവ്രത വര്‍ധിപ്പിച്ചിട്ടുമുണ്ട്. ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും പക്ഷാഘാതം, ഹൃദ്രോഗം, പ്രമേഹം, വൈജ്ഞാനിക ശേഷി കുറയല്‍, അകാല മരണം എന്നിവക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
വികലാംഗര്‍, അഭയാർഥികള്‍ അല്ലെങ്കില്‍ കുടിയേറ്റക്കാര്‍, എൽ.ജി.ബി.ടി.ക്യു വ്യക്തികള്‍, തദ്ദേശീയ ഗ്രൂപ്പുകള്‍, വംശീയ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ ചില ഗ്രൂപ്പുകള്‍ വിവേചനനം നേരിടുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

