വിവിധ വിനോദങ്ങളിൽ ഏർപ്പെടുന്നത് പ്രായമായവരിൽ മരണ സാധ്യത കുറക്കുമെന്ന് പഠനം
text_fieldsപലതരം വിനോദങ്ങളിൽ ഏർപ്പെടുന്ന പ്രായമായവർക്ക് വിവിധ കാരണങ്ങൾ കൊണ്ടുള്ള മരണസാധ്യത കുറയുമെന്ന് പഠനം. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനമാണ് ഈ നിഗമനത്തിൽ എത്തിയത്.
വ്യായാമത്തിനായി നടത്തം, ജോഗിംഗ്, നീന്തൽ ലാപ്പുകൾ അല്ലെങ്കിൽ ടെന്നീസ് കളിക്കൽ എന്നിങ്ങനെയുള്ള വിവിധതരം വിനോദ പ്രവർത്തനങ്ങൾ ആഴ്ചതോറും നടത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ എന്നിവയിൽ നിന്നുള്ള മരണ സാധ്യത കുറക്കും. പ്രായമായവർ അവരുടെ ഇഷ്ട വിനോദങ്ങളിൽ പങ്കെടുക്കണമെന്ന് പഠനം പറയുന്നു. കൂടുതൽ സജീവമായവരുടെ ചെറിയ വ്യായാമങ്ങൾ പോലും മരണ സാധ്യതയെ കുറക്കുമെന്നാണ് പഠനം.
59 നും 82 നും ഇടയിൽ പ്രായമുള്ള 272,550 മുതിർന്നവരിൽ നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലിന് വഴിവെച്ചത്. നടത്തം, സൈക്ലിംഗ്, നീന്തൽ, മറ്റ് എയ്‌റോബിക് വ്യായാമങ്ങൾ, റാക്കറ്റ് സ്‌പോർട്‌സ്, ഗോൾഫിംഗ്, മറ്റ് തരത്തിലുള്ള വ്യായാമങ്ങൾ എന്നിങ്ങനെ ഏഴ് വ്യത്യസ്ത വ്യായാമങ്ങളിലും വിനോദ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നത് മരണസാധ്യതയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നാണ് ഗവേഷകർ പരിശോധിച്ചത്.
ഈ പ്രവർത്തനങ്ങളിലൊന്നും പങ്കെടുക്കാത്തവരെ അപേക്ഷിച്ച്, ഈ പ്രവർത്തനങ്ങളിലൂടെ ഓരോ ആഴ്ചയും ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കുന്നുണ്ടെന്നും ഇത് ഏതെങ്കിലും കാരണത്താലുള്ള മരണ സാധ്യത 13% കുറക്കുന്നുവെന്നും ഗവേഷകർ കണ്ടെത്തി. ഓരോ പ്രവർത്തനത്തിന്റെയും പങ്ക് പ്രത്യേകം പരിശോധിച്ചപ്പോൾ റാക്കറ്റ് സ്പോർട്സ് പങ്കാളിത്തം 16% മരണസാധ്യത കുറക്കുകയും ഓട്ടം 15% കുറക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി. വിലയിരുത്തിയ എല്ലാ പ്രവർത്തനങ്ങളും മരണ സാധ്യത കുറക്കുന്നവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

