Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല കെ.​ഒ.​സി​യു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
Kuwait University and KOC authorities with charter
cancel
camera_alt

ധാ​ര​ണ​പ​ത്ര​വു​മാ​യി കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല, കെ.​ഒ.​സി അ​ധി​കൃ​ത​ർ

കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വൈ​ദ​ഗ്ധ്യം കൈ​മാ​റ്റം​ചെ​യ്യാ​നും പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് കു​വൈ​ത്ത് ഓ​യി​ൽ ക​മ്പ​നി​യു​മാ​യി (കെ.​ഒ.​സി) കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് സെ​ന്റ​ർ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ മെ​ഡി​ക്ക​ൽ, സേ​വ​ന, ഗ​വേ​ഷ​ണ​മൂ​ല്യ​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ളെ യൂ​നി​വേ​ഴ്സി​റ്റി പി​ന്തു​ണ​ക്കു​ന്ന​താ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​തി​നു​ശേ​ഷം യൂ​നി​വേ​ഴ്സി​റ്റി ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​ഫ​യീ​സ് അ​ൽ ദേ​ഫി​രി പ​റ​ഞ്ഞു.

വൈ​ദ​ഗ്ധ്യം കൈ​മാ​റ്റം​ചെ​യ്യു​ന്ന​തി​ലൂ​ടെ​യും മി​ക​ച്ച ക​മ്യൂ​ണി​റ്റി സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലൂ​ടെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ സം​വി​ധാ​നം വി​ക​സി​പ്പി​ക്കാ​നാ​ണ് ധാ​ര​ണ​പ​ത്രം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് സെ​ന്റ​റി​ന്റെ യൂ​നി​വേ​ഴ്സി​റ്റി ആ​ക്ടി​ങ് വൈ​സ് ഡ​യ​റ​ക്ട​ർ ഡോ. ​ഒ​സാ​മ അ​ൽ സ​യീ​ദ് പ​റ​ഞ്ഞു. സം​യു​ക്ത സ​ഹ​ക​ര​ണം പി​ന്തു​ണ​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ക​രാ​ർ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് കെ‌.​ഒ‌.​സി അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ അ​ഫ​യേ​ഴ്സ് എ​ക്‌​സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്റ് ഖു​സെ അ​ൽ അ​മെ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical ScienceKuwait UniversityHealth NewsSigned MemorandumKOCU
News Summary - Kuwait University signed Memorandum of Understanding with KOCU
Next Story