Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത്: മാമോഗ്രാം ടെസ്റ്റുകൾ ആപ് വഴി ബുക്ക് ചെയ്യാം
text_fieldsbookmark_border
കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിലെ ഇ-ഹെൽത്ത് സേവനങ്ങളുടെ ആപ്ലിക്കേഷനായ ക്യൂ8-സെഹയില്‍ കൂടുതല്‍ സേവനങ്ങള്‍ അവതരിപ്പിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാമോഗ്രാം ടെസ്റ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഡിജിറ്റൽ സേവനമാണ് ആപ്പില്‍ പുതുതായി ഉൾപ്പെടുത്തിയത്. ഇതുവഴി 40 വയസ്സിനു മുകളിലുള്ള ഗർഭിണികളല്ലാത്തവര്ക്ക് മാമോഗ്രാം ടെസ്റ്റുകൾ ബുക്ക് ചെയ്യാം. സ്ത്രീകളുടെ സ്തനാർബുദം പ്രാരംഭ ഘട്ടത്തിൽതന്നെ കണ്ടെത്തുന്നത് ലക്ഷ്യമിട്ടാണ് മാമോഗ്രാം ബുക്ക് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ സേവനം ആരംഭിച്ചതെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ ആവാദി അറിയിച്ചു. രാജ്യത്തെ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിൽ ആപ് വഴി അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

