Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡെങ്കിയും മീസിൽസും പടർന്നുപിടിക്കുന്നു; നാഥനില്ലാതെ കോഴിക്കോട് ഡി.എം.ഒ ഓഫീസ്

text_fields
bookmark_border
ഡെങ്കിയും മീസിൽസും പടർന്നുപിടിക്കുന്നു; നാഥനില്ലാതെ കോഴിക്കോട് ഡി.എം.ഒ ഓഫീസ്
cancel

കോഴിക്കോട്: ജില്ലയിൽ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, മീസിൽസ് എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ വ്യാപിക്കുമ്പോഴും കോഴിക്കോട് ഡി.എം.ഒ ഓഫീസിൽ നാഥനില്ല. കഴിഞ്ഞ മാസം 26 മുതൽ ഡി.എം.ഒ കസേര ഒഴിഞ്ഞുകിടക്കുകയാണ്. ഒരു അഡീഷണൽ ഡി.എം.ഒ പോസ്റ്റും ഒഴിഞ്ഞുകിടക്കുകയാണ്. ആകെയുള്ള ഒരു അഡീഷണൽ ഡി.എം.ഒയ്ക്ക് ഡി.എം.ഒയുടെ അധികച്ചുമതല കൂടി നൽകിയിരിക്കുകയാണ്. ജില്ലയിലേക്ക് പുതിയ ഡി.എം.ഒയായി ഡോ. രാജേന്ദ്രനെ നിയമിച്ച് ഉത്തരവായിട്ടുണ്ടെങ്കിലും ഇതുവരെ ചുമതലയേറ്റിട്ടില്ല. തിരുവനന്തപുരം ആരോഗ്യവകുപ്പ് ഓഫീസിൽ ജോലി ചെയ്യുകയാണ് അദ്ദേഹം. കോഴിക്കോട് നേരത്തെയുണ്ടായിരുന്ന അഡീഷണൽ ഡി.എം.ഒയെ തൃശൂരിലേക്ക് ഡി.എം.ഒയായി നിയമിച്ചു. എന്നാൽ കോഴിക്കോട്ടേക്ക് പകരം ആളെ നിയമിച്ചിട്ടില്ല. മീസിൽസ് വ്യാപിച്ച് അംഗണ വാടികളുടെയും സ്കൂളുകളുടെയും പ്രവർത്തനത്തെ വരെ ബാധിക്കുന്നുണ്ട്. നേതൃത്വം നൽകാൻ ഡി.എം.ഒയും അഡീഷണൽ ഡി.എം.ഒയും ഇല്ലാത്തതിനാൽ ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം താളംതെറ്റി. ഇതിനിടെ ജില്ലയിൽ അംഗൻവാടി കുട്ടികളിൽ തക്കാളിപ്പനിയും വ്യാപകമായി പടർന്നുപിടിക്കുന്നുണ്ട്.

ഇടവിട്ടുള്ള മഴ ലഭിക്കുന്നതിനാൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ആഴ്ച ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആര് നേതൃത്വം നൽകും എന്നതിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും മറുപടിയില്ല.

ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റ് കണക്ക് പ്രകാരം ഈ മാസം 13-ന് മാത്രം ജില്ലയിൽ 5 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും 15 പേർക്ക് ഡെങ്കിപ്പനി സംശയിക്കുകയും ചെയ്യുന്നുണ്ട്.ഈ മാസം ഒന്ന് മുതൽ 13 വരെ 62 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അതേസമയം 221 പേർ രോഗം സംശയിക്കുന്നവരുടെ പട്ടികയിലുമുണ്ട്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ മാത്രം കണക്കാണിത്. മീസിൽസും (അഞ്ചാംപനി) വ്യാപിക്കുന്നുണ്ട്. 82 പേർക്കാണ് ഈ മാസം 13 വരെ മാത്രം മീസിൽസ് ബാധിച്ചത്. മഞ്ഞപ്പിത്തം, എലിപ്പനി ബാധിതരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. മഴ ഇടയ്ക്കിടെ പെയ്യുന്നതാണ് ഇതിന് പ്രധാന കാരണം. ജില്ലയിൽ ഇടയ്ക്കിടെ ഷിഗല്ലയും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. മാത്രമല്ല മലേറിയയും ചെള്ളുപനിയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kozhikode DMO office without a head
Next Story