Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഅഞ്ച് മിനിറ്റിൽ അറിയാം...

അഞ്ച് മിനിറ്റിൽ അറിയാം ധമനികളുടെ ‘പ്രായം’

text_fields
bookmark_border
അഞ്ച് മിനിറ്റിൽ അറിയാം ധമനികളുടെ ‘പ്രായം’
cancel

ഒരാളുടെ യഥാർഥ പ്രായവും രക്തധമനികളുടെ ആരോഗ്യത്തെ അടിസ്ഥാനമാക്കിയുള്ള ‘വാസ്കുലാർ പ്രായവും’ ഒരുപോലെയാകണമെന്നില്ല. ജീവിതശൈലിയും മറ്റ് ആരോഗ്യഘടകങ്ങളും കാരണം ചെറുപ്പക്കാരിൽ പോലും ധമനികൾ പ്രായമേറിയവരുടേതുപോലെ കടുപ്പമേറിയതാകാം. ഈ മാറ്റങ്ങൾ വളരെ നേരത്തേ കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് ഐ.ഐ.ടി മദ്രാസിലെ ഗവേഷകർ.

ഏകദേശം അഞ്ച് മിനിറ്റിനുള്ളിൽ ധമനികളുടെ കടുപ്പവും മറ്റ് പ്രധാന സൂചകങ്ങളും പരിശോധിക്കാൻ കഴിയുന്ന ‘ആർട്ട്സെൻസ്’ (ARTSENS) എന്ന ഉപകരണമാണ് ഐ.ഐ.ടി മദ്രാസിന്റെ ഹെൽത്ത് കെയർ ടെക്നോളജി ഇന്നോവേഷൻ സെന്റർ (എച്ച്.ടി.ഐ.സി) വികസിപ്പിച്ചിരിക്കുന്നത്. ഹൃദ്രോഗത്തിന്റെ പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മുമ്പുതന്നെ രക്തക്കുഴലുകളിൽ സംഭവിക്കുന്ന മാറ്റങ്ങൾ കണ്ടെത്തി അപകടസാധ്യത വിലയിരുത്തുകയാണ് സാങ്കേതികവിദ്യയുടെ ലക്ഷ്യം.

പ്രായം കൂടുന്നതിനനുസരിച്ച് ധമനികളുടെ ഇലാസ്തികത സ്വാഭാവികമായി കുറയും. എന്നാൽ, അനാരോഗ്യകരമായ ജീവിതശൈലി ഉൾപ്പെടെയുള്ള ഘടകങ്ങൾ ഈ പ്രക്രിയ വേഗത്തിലാക്കാം. ഇതോടെ ഒരാളുടെ കലണ്ടർ പ്രായത്തേക്കാൾ കൂടുതൽ ‘വാസ്കുലാർ പ്രായം’ രേഖപ്പെടുത്താനിടയുണ്ട്. ധമനികളുടെ കടുപ്പം ഹൃദയ-രക്തക്കുഴൽ സംബന്ധമായ അപകടസാധ്യത വിലയിരുത്തുന്നതിനുള്ള പ്രധാന സൂചകങ്ങളിലൊന്നാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. രക്തം എടുക്കുകയോ കുത്തിവെപ്പ് നടത്തുകയോ വേണ്ടാത്ത പരിശോധനയാണിത്. കഴുത്തിലെ കരോട്ടിഡ് ധമനിയുടെ ചലനം രേഖപ്പെടുത്താൻ ചെറിയ അൾട്രാസൗണ്ട് സെൻസർ ഉപയോഗിക്കും. കൈയിലും തുടയിലും പ്രഷർ കഫുകളും സ്ഥാപിക്കും. കരോട്ടിഡ് ധമനിയുടെ കടുപ്പം, ഹൃദയത്തിൽനിന്ന് പുറപ്പെടുന്ന പ്രധാന ധമനിയായ അയോർട്ടയിലൂടെ പൾസ് തരംഗം സഞ്ചരിക്കുന്ന വേഗം, കേന്ദ്ര രക്തസമ്മർദം, സാധാരണ കൈയിലെ രക്തസമ്മർദം തുടങ്ങിയ ഘടകങ്ങൾ ആർട്ട്സെൻസ് ഒരൊറ്റ പരിശോധനയിൽ വിലയിരുത്തും.

ധമനി ആരോഗ്യകരമായിരിക്കുമ്പോൾ ഓരോ ഹൃദയമിടിപ്പിനനുസരിച്ചും വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. ധമനി കടുപ്പമാകുമ്പോൾ ഈ ശേഷി കുറയുകയും പൾസ് തരംഗം വേഗത്തിൽ സഞ്ചരിക്കുകയും ചെയ്യും. ഇത്തരം മാറ്റങ്ങൾ രേഖപ്പെടുത്തിയാണ് ഉപകരണം രക്തക്കുഴലുകളുടെ ആരോഗ്യനില വിലയിരുത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart DiseaseIIT madrasVascular surgery
News Summary - Know the 'age' of your arteries in five minutes
Next Story