കേരളത്തെ ആയുർവേദത്തിന്റെ ഹബ്ബാക്കി മാറ്റും -മന്ത്രി വീണ ജോർജ്
text_fieldsഡോ. സി.ഡി. ലീന,
ഡോ. കെ.സി. അജിത് കുമാർ
കാസർകോട്: കേരളത്തെ ആയുർവേദത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. കാസർകോട് കളനാട് കൺവെൻഷൻ സെന്ററിൽ രണ്ടു ദിവസമായി നടന്നുവന്ന സർക്കാർ സ്വകാര്യ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എ.എം.എ.ഐ) 44ാമത് സംസ്ഥാന കൗൺസിൽ പൊതു സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇ. ചന്ദ്രശേഖരൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. സി.ഡി. ലീന അധ്യക്ഷത വഹിച്ചു. ആരോഗ്യ സമഗ്രതക്ക് ആയുർവേദം അനിവാര്യമെന്ന് സമ്മേളനം വിലയിരുത്തി.
ജനറൽ സെക്രട്ടറി ഡോ. കെ.സി. അജിത് കുമാർ, ഡോ. ഡി. രാമനാഥൻ, ഡോ.എസ്. ഗോപകുമാർ, ഡോ. വി.ജെ. സെബി, ഡോ. ദുർഗാ പ്രസാദ്, എ.എം.എ.ഐ അക്കാദമി ചെയർമാൻ ഡോ. എ. നളിനാക്ഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വനിത ചെയർപേഴ്സൻ ഡോ. എം.എ. അസ്മാബി, സ്വാഗതസംഘം ജനറൽ കൺവീനർ ഡോ. കെ.ആർ. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.
മികവു തെളിയിച്ച ഡോക്ടർമാർക്ക് ആയുർവേദ മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ച വിവിധ പുരസ്കാരങ്ങൾ ഡോ.എസ്. ഗോപകുമാർ, ഡോ.ഒ.കെ. അനന്തകൃഷ്ണൻ, ഡോ.എ.കെ. ഷഹന, ഡോ. രശ്മി പ്രമോദ് എന്നിവർക്ക് ഇ. ചന്ദ്രശേഖരൻ എം.എൽ.എ നൽകി.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന തലത്തിൽ പ്രഖ്യാപിച്ച മാധ്യമ പുരസ്കാരം കേരള കൗമുദി കൊച്ചി സ്പെഷൽ കറസ്പോണ്ടന്റ് എം.എസ്. സജീവന് സമ്മാനിച്ചു. ആയുർവേദ ശാസ്ത്രത്തിന് മുതൽക്കൂട്ടാകുന്ന പുസ്തകമായ ഡോ.സി.കെ. ദിവാകരൻ രചിച്ച ചികിത്സാ സംഗ്രഹത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.
മികച്ച ആയുർവേദ കോളജ് മാഗസിനുള്ള പുരസ്കാരം നങ്ങേലിൽ ആയുർവേദ കോളജ് മാഗസിനും മികച്ച സംഘടന പ്രവർത്തനം നടത്തിയ ജില്ലകൾക്കുള്ള വിവിധ പുരസ്കാരങ്ങളും ചടങ്ങിൽ നൽകി.
ഭാരവാഹികൾ: ഡോ. സി.ഡി. ലീന (പ്രസിഡന്റ് -തിരുവനന്തപുരം), ഡോ. കെ.എസ്. വിഷ്ണുനമ്പൂതിരി (വൈസ് പ്രസി.), ഡോ. കെ.സി. അജിത് കുമാർ (ജന.സെക്രട്ടറി- കണ്ണൂർ), ഡോ. സിരി സൂരജ്, ഡോ. ഷബീൽ ഇബ്രാഹിം, ഡോ.ബി. രാജേഷ് (സെക്രട്ടറിമാർ), ഡോ. കെ.എം. മുഹമ്മദ് റാസി (ട്രഷറർ-വയനാട്), ഡോ. എം.എ. അസ്മാബി (വനിത ചെയർപേഴ്സൻ), ഡോ. ടിന്റു എലിസബത്ത് ടോം (വനിത കൺവീനർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

