Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകോവിഡിന്​ ഹോമിയോ...

കോവിഡിന്​ ഹോമിയോ ചികിത്സ: അനുമതി നൽകുന്നതിൽ ഉചിത തീരുമാനമെടുക്കണമെന്ന് ഹൈകോടതി

text_fields
bookmark_border
കോവിഡിന്​ ഹോമിയോ ചികിത്സ: അനുമതി നൽകുന്നതിൽ ഉചിത തീരുമാനമെടുക്കണമെന്ന് ഹൈകോടതി
cancel

കൊ​ച്ചി: കോ​വി​ഡ് ചി​കി​ത്സ​ക്ക്​ സ​ർ​ക്കാ​ർ ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കും ക്ലി​നി​ക്കു​ക​ൾ​ക്കും ആ​ശു​പ​ത്രി​ക​ൾ​ക്കും അ​നു​മ​തി ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നോ​ട്​ ഹൈ​കോ​ട​തി.

കോ​വി​ഡ് ചി​കി​ത്സ​ക്ക്​ ഹോ​മി​യോ ഡോ​ക്ട​ർ​മാ​രെ അ​നു​വ​ദി​ക്കാ​മെ​ന്ന് കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​െൻറ സ​ർ​ക്കു​ല​റു​ക​ളും മാ​ർ​ഗ​നി​ർ​ദേ​ശ​വും ഉ​ണ്ടാ​യി​ട്ടും സം​സ്ഥാ​ന​ത്ത്​ അ​നു​മ​തി ന​ൽ​കാ​ത്ത​ത്​ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ കാ​ട്ടി ഹോ​മി​യോ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ൻ ഒാ​ഫ് ഹോ​മി​യോ​പ​ത്‌​സ് കേ​ര​ള ന​ൽ​കി​യ ഹ​ര​ജി​യി​​ലാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​െൻറ ഉ​ത്ത​ര​വ്. ഇ​ത്​ സം​ബ​ന്ധി​ച്ച്​ സം​ഘ​ട​ന സ​ർ​ക്കാ​റി​ന്​ ന​ൽ​കി​യ നി​വേ​ദ​നം പ​രി​ഗ​ണി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ്​ നി​ർ​ദേ​ശം.

കോ​വി​ഡ് പ്ര​തി​രോ​ധി​ക്കാ​നും ശ​മി​പ്പി​ക്കാ​നും ഹോ​മി​യോ​പ്പ​തി​ക്ക് ക​ഴി​യു​മെ​ന്ന് ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​െൻറ സ​ർ​ക്കു​ല​റി​ലു​ള്ള​താ​യി ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. സു​പ്രീം​കോ​ട​തി​യും ഇ​ക്കാ​ര്യം നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ ഹോ​മി​യോ ഡോ​ക്ട​ർ​മാ​ർ​ക്ക് അ​നു​മ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:homeopathy​Covid 19
News Summary - kerala highcourt on covid 19 homeopathy therapy
Next Story