Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഅവയവമാറ്റം:...

അവയവമാറ്റം: ഉറ്റബന്ധുക്കൾ വേണമെന്ന വ്യവസ്ഥ നിയമവിരുദ്ധം -ഹൈകോടതി

text_fields
bookmark_border
അവയവമാറ്റം: ഉറ്റബന്ധുക്കൾ വേണമെന്ന വ്യവസ്ഥ നിയമവിരുദ്ധം -ഹൈകോടതി
cancel

കൊച്ചി: അവയവമാറ്റത്തിന് രക്തഗ്രൂപ്​ ചേരാതെ വരുന്ന ദാതാക്കളെ പരസ്പരം വെച്ചുമാറിയുള്ള സ്വാപ് ട്രാൻസ്പ്ലാൻറ്​ ഉറ്റ ബന്ധുക്കളായിരിക്കണമെന്ന വ്യവസ്ഥയുടെ പേരിൽ തടയരുതെന്ന്​ ഹൈകോടതി.

അവയവ മാറ്റത്തിന്​ അപേക്ഷ നൽകുന്നവർ ഉറ്റ ബന്ധുക്കളായിരിക്കണമെന്ന വ്യവസ്ഥ എല്ലാ സാഹചര്യത്തിലും നടപ്പാക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്ന്​ വിലയിരുത്തിയാണ്​ ജസ്​റ്റിസ്​ എൻ. നഗരേഷി​െൻറ ഉത്തരവ്​. ഈ വ്യവസ്ഥ കണക്കിലെടുക്കാതെ തന്നെ സ്വാപ് ട്രാൻസ്‌പ്ലാൻറിന്​ അനുമതി തേടുന്ന അപേക്ഷ പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഉത്തരവ്​ മലപ്പുറം, കണ്ണൂർ സ്വദേശികളുടെ ഹരജിയിൽ

സ്വാപ് ട്രാൻസ്‌പ്ലാൻറിന്​ അനുമതി നിഷേധിച്ചതിനെതിരെ മലപ്പുറം സ്വദേശി മൊയ്തീൻ കുട്ടി, ഇയാളുടെ മക​െൻറ ഭാര്യാപിതാവും ദാതാവുമായ ഉമർ ഫാറൂഖ്, കണ്ണൂർ സ്വദേശി സലിം, ഭാര്യയും ദാതാവുമായ ജമീല എന്നിവർ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്.

മൊയ്തീൻകുട്ടിയും സലീമും വൃക്കരോഗികളാണ്. ഉമർ ഫാറൂഖും ജമീലയും ഇവർക്ക് വൃക്കദാനം ചെയ്യാൻ തയാറാണെങ്കിലും രക്തഗ്രൂപ്​​ ചേരാത്തതിനെ തുടർന്ന്​ ദാതാക്കളെ പരസ്​പരം ​െവച്ചുമാറിയുള്ള സ്വാപ് ട്രാൻസ്‌പ്ലാൻറിന്​ അനുമതി തേടി ഒാതറൈസേഷൻ സമിതിയെ സമീപിക്കുകയായിരുന്നു. സലീമി​െൻറ ഭാര്യയെന്ന നിലയിൽ ജമീല അടുത്ത ബന്ധുവാണെങ്കിലും മൊയ്തീൻകുട്ടിയുടെ അടുത്ത ബന്ധുവായി ഉമർ ഫാറൂഖിനെ കണക്കാക്കാൻ കഴിയില്ലെന്ന് വിലയിരുത്തി സ്വാപ് ട്രാൻസ്‌പ്ലാൻറിന്​ അനുമതി നിഷേധിച്ചു. തുടർന്നാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്​.

സ്വാപ് ട്രാൻസ്‌പ്ലാൻറിന്​ അനുമതി 2018ൽ

അടുത്ത ബന്ധുക്കൾ ഉൾപ്പെട്ട സ്വാപ് ട്രാൻസ്‌പ്ലാൻറിന്​ 2018ലാണ്​ സർക്കാർ അനുമതി നൽകിയത്​. അവയവ ദാനത്തിന്​ നിയന്ത്രണമേർപ്പെടുത്തുന്ന നിയമത്തിലെ ഒമ്പത്​ (മൂന്ന്) വകുപ്പ്​ പ്രകാരം അടുത്ത ബന്ധുക്കളല്ലാത്തവർക്കും അവയവദാനം നടത്താനാവും. അതിനാൽ, സ്വാപ് ട്രാൻസ്‌പ്ലാൻറിന്​ അടുത്ത ബന്ധുക്കൾ തന്നെ വേണമെന്ന് പറയാനാവില്ലെന്ന് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.

നിയമം കൊണ്ട്​ ലക്ഷ്യമിടുന്ന വിധം അവയവദാനവുമായി ബന്ധപ്പെട്ട വാണിജ്യ താൽപര്യങ്ങൾ നടപ്പാകുന്നില്ലെന്ന കാര്യം ഉറപ്പാക്കുകയാണ്​ ഒാതറൈസേഷൻ കമ്മിറ്റി ചെയ്യേണ്ടതെന്നും കോടതി വ്യക്​തമാക്കി. തുടർന്ന്​ ഹരജിക്കാരുടെ അപേക്ഷ എത്രയും വേഗം പരിഗണിച്ച്​ തീരുമാനമെടുക്കണമെന്ന നിർദേശത്തോടെ ഹരജി തീർപ്പാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:organ donationtransplantationhigh courtSwap Transplant
News Summary - Swap Transplants Permissible Even If Donor-Recipients Not Near Relatives: Kerala High Court
Next Story