Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightശ്വാസകോശം നിറഞ്ഞ 4.2...

ശ്വാസകോശം നിറഞ്ഞ 4.2 കിലോയുള്ള മുഴ ശസ്​ത്രക്രിയയിലൂടെ നീക്കി

text_fields
bookmark_border
ശ്വാസകോശം നിറഞ്ഞ 4.2 കിലോയുള്ള മുഴ ശസ്​ത്രക്രിയയിലൂടെ നീക്കി
cancel
camera_alt

4.2 കിലോ വരുന്ന ഹൈഡാറ്റിഡ് മുഴകള്‍ നീക്കം ചെയ്തതിനുശേഷം സുഖം പ്രാപിച്ച വി.പി. മൈമൂന ഡോക്​ടർമാർക്കൊപ്പം

കൊച്ചി: ഹൃദയത്തെ തള്ളിനീക്കിയ അവസ്​ഥയിൽ യുവതിയുടെ ശ്വാസകോശത്തി​െൻറ മുക്കാൽ ഭാഗവും നിറഞ്ഞുനിന്ന മുഴ ശസ്​ത്രക്രിയയിലൂടെ നീക്കി. പാലക്കാട്​ എടത്തനാട്ടുകര സ്വദേശിനി വി.പി മൈമൂനയെന്ന 35കാരിയാണ്​ സണ്‍റൈസ് ആശുപത്രിയിൽ സീനിയര്‍ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ.നാസര്‍ യൂസഫി​െൻറ നേതൃത്വത്തിൽ നടത്തിയ ശസ്​ത്രക്രിയയിലൂടെ ജീവിതത്തിലേക്ക്​ തിരികെ വന്നത്​.

രണ്ട് മാസം മുമ്പ്​ ​അനുഭവപ്പെട്ട െചറിയ പനിയും ചുമയും, കടുത്ത ശ്വാസംമുട്ടും ഛര്‍ദിയും ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടുമായി മാറിയതിനെ തുടർന്ന്​ നടത്തിയ എക്​സ്​റേ പരിശോധനയിലാണ്​ വലത് ശ്വാസകോശത്തി​െൻറ മുക്കാല്‍ ഭാഗവും നിറഞ്ഞുനിൽക്കുന്ന മുഴയും അതിന് ചുറ്റും ചെറുമുഴകളും കരളിനോട് ചേര്‍ന്ന് വയറില്‍ മറ്റൊരു മുഴയും കണ്ടെത്തിയത്​. കരളിനെയും ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുന്ന നാടവിരയുടെ ലാര്‍വ നിറഞ്ഞുണ്ടാകുന്ന 'ഹൈഡാറ്റിഡ് മുഴകള്‍' ആണ്​ ഇതെന്ന്​ പരിശോധനയിൽ വ്യക്​തമായി. 4.2 കിലോയുള്ള മുഴയാണ്​ ശരീരത്തിലുണ്ടായിരുന്നത്​. നാടവിര ബാധിച്ച മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയും നന്നായി വേകാത്ത മാംസം ഭക്ഷിക്കുന്നതിലൂടെയുമാണ് ഈ രോഗബാധ ഉണ്ടാകുന്നത്.

ഭർത്താവും മൂന്നു കുട്ടികളുമുള്ള നിർധന കുടുംബാംഗമായ മൈമൂനക്ക്​ വേണ്ടി ജീവകാരുണ്യ കൂട്ടായ്​മ​യിലൂടെയാണ്​ ശസ്​ത്രക്രിയക്ക്​ പണം കണ്ടെത്തിയത്​. എട്ട്​ മണിക്കൂർ നീണ്ട ശസ്​ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത് വിശദീകരിക്കാൻ വിളിച്ച വാര്‍ത്ത സമ്മേളനത്തില്‍ ആശുപത്രി ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്‌മാന്‍, ഡോ.നാസര്‍ യൂസഫ്, ഡോ. വിനീത് അലക്‌സാണ്ടര്‍, ഡോ. രജീഷ് സെല്‍വഗണേശന്‍ എന്നിവരോടൊപ്പം മൈമൂനയും കുടുംബാംഗങ്ങളും പങ്കെടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health News
Next Story