Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

4,350 പേർക്ക്കൂടി കോവിഡ്; 5,691 പേര്‍ രോഗമുക്തരായി

text_fields
bookmark_border
48,112 സാമ്പിളുകളാണ് പരിശോധിച്ചത്
4,350 പേർക്ക്കൂടി കോവിഡ്; 5,691 പേര്‍ രോഗമുക്തരായി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 48,112 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 140 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 39,838 ആയി.

രോഗികളുടെ എണ്ണം (ജില്ല തിരിച്ച്)

എറണാകുളം 823
തിരുവനന്തപുരം 670
കോഴിക്കോട് 554
തൃശൂര്‍ 434
കോട്ടയം 319
മലപ്പുറം 253
കണ്ണൂര്‍ 225
കൊല്ലം 200
വയനാട് 167
പാലക്കാട് 166
പത്തനംതിട്ട 165
ഇടുക്കി 164
ആലപ്പുഴ 131
കാസര്‍കോട് 79.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 272 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. നിലവില്‍ 47,001 കോവിഡ് കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

5691 പേര്‍കൂടി രോഗമുക്തരായി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5691 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 769, കൊല്ലം 544, പത്തനംതിട്ട 7, ആലപ്പുഴ 151, കോട്ടയം 471, ഇടുക്കി 266, എറണാകുളം 1078, തൃശൂര്‍ 479, പാലക്കാട് 284, മലപ്പുറം 228, കോഴിക്കോട് 659, വയനാട് 335, കണ്ണൂര്‍ 335, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 47,001 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,46,219 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

1,62,218 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,218 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,57,543 പേര്‍ വീട്/ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീനിലും 4675 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 257 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala covid update 28 november 2021
Next Story