Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

20,452 പേര്‍ക്ക്കൂടി കോവിഡ്; ടി.പി.ആർ 14.35

text_fields
bookmark_border
covid kerala
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,394 ആയി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

മലപ്പുറം 3010

കോഴിക്കോട് 2426

എറണാകുളം 2388

തൃശൂര്‍ 2384

പാലക്കാട് 1930

കണ്ണൂര്‍ 1472

കൊല്ലം 1378

തിരുവനന്തപുരം 1070

കോട്ടയം 1032

ആലപ്പുഴ 998

പത്തനംതിട്ട 719

കാസര്‍ഗോഡ് 600

വയനാട് 547

ഇടുക്കി 498.

രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 960 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2961, കോഴിക്കോട് 2396, എറണാകുളം 2334, തൃശൂര്‍ 2358, പാലക്കാട് 1319, കണ്ണൂര്‍ 1390, കൊല്ലം 1370, തിരുവനന്തപുരം 967, കോട്ടയം 963, ആലപ്പുഴ 968, പത്തനംതിട്ട 693, കാസര്‍ഗോഡ് 589, വയനാട് 531, ഇടുക്കി 489 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

101 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 30, പാലക്കാട് 15, തൃശൂര്‍ 10, കൊല്ലം 8, വയനാട്, കാസര്‍ഗോഡ് 7 വീതം, തിരുവനന്തപുരം, പത്തനംതിട്ട 5 വീതം, ആലപ്പുഴ 4, കോഴിക്കോട് 3, ഇടുക്കി, എറണാകുളം, മലപ്പുറം 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

16,856 പേര്‍കൂടി രോഗമുക്തരായി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,856 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 852, കൊല്ലം 947, പത്തനംതിട്ട 426, ആലപ്പുഴ 1165, കോട്ടയം 957, ഇടുക്കി 179, എറണാകുളം 2103, തൃശൂര്‍ 2679, പാലക്കാട് 1608, മലപ്പുറം 2167, കോഴിക്കോട് 1772, വയനാട് 280, കണ്ണൂര്‍ 1003, കാസര്‍ഗോഡ് 718 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,80,000 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,53,174 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,91,95,758 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

4,90,836 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,90,836 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,62,416 പേര്‍ വീട്/ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറൻറീനിലും 28,420 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2364 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kerala covid update 13 august 2021
Next Story